- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകമറിയുന്ന ഇന്ത്യൻ പോപ്സ്റ്റാറാകുമെന്ന് വെറുതെ ആശിച്ചുപോയി; സൗമ്യയും സുന്ദരിയും മിടുക്കിയുമായ ഉമ മാഞ്ചസ്റ്ററിൽ ട്രെയിനിനു മുൻപിൽ ചാടി മരിച്ചത് എന്തിന് ?
ലണ്ടൻ: 2017 മെയ് 22 ന് മാഞ്ചസ്റ്റർ അറീനയിൽ സുപ്രസിദ്ധ അമേരിക്കൻ ഗായികയായ അറിയാന ഗ്രാൻഡേയുടെ സംഗീത പരിപാടിക്ക് ശേഷം പുറത്തേക്കിറങ്ങുകയായിരുന്ന കാണികൾക്കിടയിലേക്ക് ഓടിക്കയറിയ ഒരു ഇസ്ലാമിക തീവ്രവാദി സ്വയം പൊട്ടിത്തെറിച്ച സംഭവം ഇന്നും ഓർമ്മയുണ്ടാകും. സൽമാൻ അബേദി എന്ന ലിബിയൻ വംശജനായ തീവ്രവാദിയുടെ ഏകാംഗ ആത്മഹത്യാ സ്‌ക്വാഡ്അന്ന് തീർത്തത് ഇരുപത്തിമൂന്ന് വിലപ്പെട്ട ജീവനുകളായിരുന്നു, 800 ൽ ഏറെ പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല നിരവധിപേർക്കാണ് അതിനെ തുടർന്ന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉടലെടുത്തത്.
ഇതിനെ തുടർന്ന് അന്നത്തെ ദുരന്തത്തിൽ മരണമടഞ്ഞവരോട് ആദരവ് രേഖപ്പെടുത്തി അറിയാന ഗ്രാൻഡെ മറ്റൊരു സംഗീത പരിപാടി അതേ അറീനയിൽ അവതരിപ്പിച്ചിരുന്നു. അന്ന് അറിയാനയോടൊപ്പം പാടാനെത്തിയ കോയർ സംഘത്തെ നയിച്ചിരുന്ന ഇന്ത്യൻ വംശജയായ പെൺകുട്ടി ലോക ശ്രദ്ധ നേടുകയും ചെയ്തു. ഉമ ഗുപ്ത എന്ന ആ പെൺകുട്ടി സംഗീത ലോകത്ത് ഒരു വരദാനമായും കണക്കാക്കപ്പെട്ടു.
സംഗീതത്തെ പോലെത്തന്നെ ജീവിതത്തേയും ഏറെ സ്നേഹിച്ചിരുന്ന ഉമ എന്നും സുഹൃദ്വലയത്തിന്റെ ഊഷ്മളത കൊതിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു. ഏതൊരു കൂട്ടത്തിലും ശ്രദ്ധ ആകർഷിക്കപ്പെടുന്ന വ്യക്തിത്വവും പെരുമാറ്റരീതിയും കൊണ്ട്ഏവരുടെയും സ്നേഹാദരവുകൾ ഏറ്റുവാങ്ങിയിരുന്ന ആ പെൺകുട്ടിയാണ് ട്രെയിനിനു മുന്നിൽ ചാടിസ്വന്തം ജീവിതം അവസാനിപ്പിച്ചത്. കൂട്ടുകാരും കുടുംബാംഗങ്ങളും മാത്രമല്ല, സംഗീത ലോകത്തെ ഉമയുടെ ഉയർച്ച പ്രതീക്ഷിച്ചിരുന്ന നിരവധി ആരാധകരേയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. 2019-ൽ നടന്ന ഈ കേസിന്റെ വിചാരണ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു.
അന്ന് ഒരു സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു ഉമ. പാർട്ടിക്ക് ശേഷം അമ്മ വന്ന് തന്നെ കൊണ്ടുപോകുമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഉമ നേരെ നടന്നെത്തിയത് ഈസ്റ്റ് ഡിഡ്സ്ബറി സ്റ്റേഷനിലായിരുന്നു. ഈസ്റ്റ് ഡിഡ്സ്ബറി പാഴ്സ് വുഡ് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ഈ 14 കാരി മാഞ്ചസ്റ്ററിലേക്ക് പോവുകയായിരുന്ന ഒരു ട്രെയിൻ ഇടച്ചാണ് രാത്രി 10 മണിക്ക് മരണമടയുന്നത്. പാർട്ടിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് തനിക്ക് ജീവിതം മടുത്തു എന്ന് ഉമ ഒരു സുഹൃത്തിനോട് പറഞ്ഞതായി സുഹൃത്ത് വെളിപ്പെടുത്തി.
മരണമടയുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഉമ ഡയറിക്കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. അതിൽ പലതും വിചാരണസമയത്ത് വിശദമായി പരിശോധിക്കപ്പെട്ടു. ഇതിൽ പലതിലും താൻ ആത്മഹത്യ ചെയ്യുവാൻ ആഗ്രഹിക്കുന്നതായി ഉമ പറയുന്നുണ്ട്. 2018 ഒക്ടോബർ 10 ന് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്, '' ആരും വിഷമിക്കരുത്, ഞാൻ തീരെ സന്തോഷവതിയായിരുന്നില്ല''.'' ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് സങ്കൽപിക്കുക. എന്റെ കുടുംബത്തെയും സുഹൃത്തുക്കളേയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു.'' മറ്റൊരു കുറിപ്പ് ഇങ്ങനെയായിരുന്നു.
പാർട്ടിക്ക് ഇറങ്ങുന്ന സമയത്ത് ഉമ സന്തോഷവതിയായിരുന്നു എന്നാണ് ഉമയുടെ മാതാപിതാക്കൾ പറയുന്നത്. പാർട്ടി ആരംഭിച്ചപ്പോഴും അവൾ സന്തോഷവതിയായിരുന്നു എന്ന് സുഹൃത്തുക്കളും പറയുന്നു. എന്നാൽ പാർട്ടിക്കിടെ ഉമയുടെ മനസ്സ് പതറി. അടുക്കളയിലും ശുചിമുറിയിലും കയറി വിതുമ്പിക്കരഞ്ഞതായും സുഹൃത്തുക്കൾ പറഞ്ഞു. ഇവിടെ പാർട്ടിക്ക് വരേണ്ടിയിരുന്നില്ല എന്നും ആ കുട്ടി പറഞ്ഞുവത്രെ. മരിക്കാൻ ആഗ്രഹിക്കുന്നു എന്നും ഉമ പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു.
2018-ൽ ഉമയുടെ ഒരു അകന്ന ബന്ധുവിന്റെ ആത്മഹത്യ ഉമയുടെ മനസ്സിനെ ഏറെ വിഷമിപ്പിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു. അതിനു ശേഷം അവൾ വളരെ വിഷാദവതിയായി കാണപ്പെട്ടിരുന്നു. എങ്കിലും ഇടയ്ക്കൊക്കെ വിഷമം മറന്ന് സന്തോഷിക്കുകയും ഉണ്ടായിരുന്നു. അതേവർഷം ഡിസംബർ 21 ന് ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും പാർട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി തെരുവിലെ നടപ്പാതയിൽ തലതല്ലി തനിക്ക് മരിക്കണമെന്ന് ആക്രോശിച്ച ഉമയെ പൊലീസുകാർ മാഞ്ചസ്റ്ററിലെ ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
തുടർന്ന് നടത്തിയ മാനസിക പരിശോധനകളിലാണ് സ്‌കൂളിൽ ഒരു കുട്ടി തന്നെ നിരന്തരംഭീഷണിപ്പെടുത്തുന്ന വിവരം ഉമ പറയുന്നത്. തന്നെ കുത്തിക്കൊല്ലുമെന്നായിരുന്നു ആ പെൺകുട്ടി ഭീഷണിപ്പെടുത്തിയിരുന്നതെന്നും ഉമ പറഞ്ഞു. ഇതിനെ കുറിച്ച് അറിഞ്ഞ് സ്‌കൂൾ അധികൃതർ ആ പെൺകുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കുന്നത് ഉൾപ്പടെയുള്ളനടപടികൾ കൈക്കൊണ്ടിരുന്നു. അതിനുശേഷം അത്തരത്തിലുള്ള ഒരു പ്രശ്നവും 2019 ജനുവരി വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
പാഴ്സ് വുഡ് ഹാർമണി കൊയർ ഗ്രൂപ്പിലെ അംഗമായിരുന്നു ഉമ. അങ്ങനെയാണ് അറീനക്കൊപ്പം പാടുവാൻ എത്തിയത്. ബന്ധുവിന്റെ അകാല മരണവും ഒപ്പം സഹപാഠിയിൽ നിന്നുമേറ്റ മാനസിക പീഡനങ്ങളുമാണ് ഈ താരത്തിന്റെ അകാലത്തിലെ കൊഴിഞ്ഞുപോകിന് കാരണമായതെന്ന് കരുതപ്പെടുന്നു.
മറുനാടന് ഡെസ്ക്