- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗതാഗത സംവിധാനം താറുമാറായി; വിമാനങ്ങൾ വൈകിയത് മണിക്കൂറുകൾ; താപനില മൈനസ് 15 ഡിഗ്രി വരെ താണു: മോസ്‌കോയിൽ രണ്ടടി ഉയരത്തിൽ മഞ്ഞു പെയ്തിറങ്ങിയപ്പോൾ തണുത്ത് വിറച്ച് ജനം
മോസ്‌കോ മഞ്ഞിൽ മൂടപ്പെട്ടത് രണ്ടടി ഘനത്തിൽ. ചന്നം പിന്നം മഞ്ഞ് പെയ്തിറങ്ങിയതോടെ റഷ്യൻ തലസ്ഥാനത്തെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിലെത്തി. മഞ്ഞു പാളികൾ വീടിനു മകുളിലും മരങ്ങളിലുമെല്ലാം ഉറഞ്ഞു കൂടി. റോഡുകൾ മഞ്ഞിൽ പുതഞ്ഞതോടെ ഗതാഗത സംവിധാനം താറുമാറായി. കാൽനടയാത്രക്കാർക്ക് സിറ്റിയിലേക്കുള്ള യാത്ര ദുഷ്‌ക്കരമായി. വിമാനങ്ങളും മണിക്കൂറുകളോളം വൈകി.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മോസ്‌കോയിൽ മഞ്ഞു വീഴ്ച ശക്തമായത്. മരത്തിന് അടിയിും മറ്റും ജനങ്ങൾ പോകരുതെന്ന് റഷ്യയുടെ എമർജൻസി സർവീസ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയതും ജനജീവിതം ദുസ്സഹമാക്കി. ഇതോടെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിലെത്തുക ആയിരുന്നു.
ഫെബ്രുവരി 12-ാം തിയതി വെള്ളിയാഴ്ച റെക്കോർഡ് മഞ്ഞു വീഴ്ചയാണ് മോസ്‌കോയിൽ രേഖപ്പെടുത്തിയത്. ഞായറാഴ്ച 22 ഇഞ്ച് കനത്തിലാണ് മഞ്ഞു വീഴ്ച ഉണ്ടായത്. നിരവധി വിമാനങ്ങളുടെ പ്രവർത്തനത്തെയാണ് മഞ്ഞു വീഴ്ച ഗുരുതരമായി ബാധിച്ചത്. നിരവധി സ്ഥലങ്ങളിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായി. 60,000 ത്തിന് മുകളിൽ ആളുകളാണ് സിറ്റി വൃത്തിയാക്കാൻ ഇറങ്ങിയത്.