- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജിസ്‌ട്രേഷൻ നടപടികൾക്ക് പുതിയ വാഹനവുമായി ആർടി ഓഫിസിൽ പോകേണ്ട; വാഹന രജിസ്‌ട്രേഷൻ ഇനി ഓൺലൈനിൽ
തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈനാകുന്നു. പൂർണമായും ഓൺലൈനിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. ഇെേതാടെ രജിസ്‌ട്രേഷൻ നടപടികൾക്ക് ഇനി പുതിയ വാഹനവുമായി ഓഫിസിൽ പോകേണ്ടിവരില്ല. വാഹന രജിസ്‌ട്രേഷൻ ഓൺലൈനാക്കുന്നതിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 14 ദിവസത്തിനകം സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ അന്തിമ വിജ്ഞാപനമാകും. കേരളം ഈ മാറ്റം സ്വാഗതം ചെയ്തു.
ഓൺലൈനായി ലൈസൻസ് അപേക്ഷ ഉൾപ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങൾ കേരളം നേരത്തെ നടപ്പാക്കിയിരുന്നതാണ്. പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങളൊക്കെ അന്തിമവിജ്ഞാപനം വരുന്നതോടെ ഒഴിവാക്കും. ബോഡി നിർമ്മിക്കേണ്ടി വരുന്ന ബസ് ,ലോറി പോലെ വാഹനങ്ങൾക്ക് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാൽ ആർടി ഓഫിസിൽ കൊണ്ടുവരണം.
വാഹന കൈമാറ്റം നടത്തിയാൽ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും. പഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ രേഖകൾ ആർടി ഓഫിസിൽ തിരിച്ചേൽപിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും.
പകരം വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി. എല്ലാ വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനം പുറത്തിറക്കുന്നതോടെ മോട്ടർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറുകളിലും മാറ്റം വരും.



