- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷിന്റെ വിശ്വസ്തനെ കണ്ടു; കനയ്യ കുമാർ ജെഡിയുവിലേക്കെന്ന അഭ്യൂഹം ശക്തം
പട്‌ന: സിപിഐ. നേതാവ് കനയ്യകുമാർ ജെഡിയുവിലേക്കെന്ന അഭ്യൂഹം ശക്തം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് കനയ്യ സിപിഐ. വിട്ട് ജെ.ഡി.യു.വിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ഞായറാഴ്ച ചൗധരിയുടെ പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
സിപിഐ. കേന്ദ്രനിർവാഹക കൗൺസിൽ അംഗമായ കനയ്യ ഏറെ നാളായി പാർട്ടി സംസ്ഥാനനേതൃത്വവുമായി അകൽച്ചയിലാണ്. കനയ്യയുടെ അനുയായികൾ സിപിഐ. പട്‌ന ഓഫീസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ പാർട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകാത്തതും ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിവിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.
മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെയും എംഎൽഎ.മാരെയും അടർത്തിയെടുക്കുന്നതിന് നിതീഷ് ആശ്രയിക്കുന്ന നേതാവാണ് മന്ത്രി അശോക് ചൗധരി. അടുത്തിടെ ബി.എസ്‌പി.യുടെ ഏക എംഎൽഎ.യെയും ഒരു സ്വതന്ത്ര എംഎൽഎ.യെയും ജെ.ഡി.യു. പക്ഷത്തേക്ക് കൊണ്ടുവന്നതും ചൗധരിയായിരുന്നു. ഇവരെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തിൽ മന്ത്രിമാരാക്കി. ചൗധരിയുടെ ഈ പശ്ചാത്തലവും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു.