- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെ മരിച്ചത് എബനേസർ ചർച്ചിലെ ശുശ്രൂഷകനായിരുന്ന അജീഷ് മുണ്ടത്താനം: സംഭവത്തിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: മദ്യലഹരിയിലായിരുന്ന അയൽവാസിയായ യുവാവിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന പാസ്റ്റർ മരിച്ചു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാസ്റ്റർ കൂവപ്പള്ളി കുടപ്പനക്കുഴി മനപ്പാട്ട് അജീഷ് ജോസഫ്(41) ആണ് മരിച്ചത്. സംഭവത്തിൽ കൂവപ്പള്ളി ടാങ്ക്പടി ഭാഗത്ത് മുളയ്ക്കൽ ജോബി ജോണിയെ(27) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ജോബി ജോലി കഴിഞ്ഞഅ വീട്ടിലേക്ക് പോയ അജീഷിനൊട് വഴിയിൽ വെച്ച് തട്ടിക്കയറുകയും വഴക്കുണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒഴിഞ്ഞു മാറി വീട്ടിലേക്കു പോയ അജീഷിനെ പിന്നാലെ എത്തിയ ജോബി വീടിനു മുന്നിൽ കുത്തി പരുക്കേൽപിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽ എത്തിച്ച അജീഷിനെ നില ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റി.
എന്നാൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ മരിച്ചു. സംസ്‌കാരം നടത്തി. പരേതനായ എം.സി.ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ മിനി കുറവിലങ്ങാട് കോടങ്കണ്ണിയിൽ കുടുംബാംഗമാണ്. മേസ്തിരി പണിക്കാരനായ അജീഷ് മുണ്ടത്താനം, എബനേസർ ചർച്ചിലെ ശുശ്രൂഷകനുമാണ്. ഭാര്യ: മിനി. മക്കൾ: ആഷ്മി, ആഷേർ. ശവസംസ്‌കാരം നടത്തി.