വാഷിങ്ടൻ ഡി സി: ബൈഡൻ കമല ഹാരിസ് ടീം പോളിസി അഡ്വൈസറായി ഇന്ത്യൻ ഫിലിപ്പിനൊ അമേരിക്കൻ മൈക്കിൾ ജോർജിനെ നിയമിച്ചു. നയരൂപീകരണത്തിൽ നൈപുണ്യം തെളിയിച്ച മൈക്കിൾ സമൂഹത്തിൽ നിലവിലുള്ള വിവേചനങ്ങൾക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതിൽ വിജയിച്ച വ്യക്തിയാണ്.

ഏഷ്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ടീമിൽ അംഗമാകാൻ കഴിഞ്ഞതിൽ മൈക്കിളിന് അഭിമാനം. ഒബാമ ഭരണത്തിൽ വൈറ്റ് ഹൗസ് നാഷനൽ ഇക്കണോമിക് കൗൺസിൽ അംഗമായിരുന്നു മൈക്കിൾ.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവൺമെന്റ് ആൻഡ് ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദാനന്തര ബിരുദവും കൈവശമാക്കിയിട്ടുണ്ട്.

2015 ൽ ഓപ്പർച്യുണിറ്റി അറ്റ് വർക്ക് ഫൗണ്ടിങ്ങ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു. പ്രൊഫ. രാജ് ഷെട്ടിയുടെ കീഴിൽ റിസേർച്ച് അസിസ്റ്റന്റായും മൈക്കിൾ പ്രവർത്തിച്ചിരുന്നു. മൈക്കിളിന്റെ നിയമനത്തോടെ ഏഷ്യൻ ഇന്ത്യൻ വംശജരുടെ ഒരു നീണ്ട നിരതന്നെ ബൈഡൻ കമല ഹാരിസ് ടീമിൽ പ്രവർത്തിക്കുന്നുവെന്നത് അഭിമാനകരമാണ്. പല പ്രധാന തസ്തികകളിലും ഇന്ത്യൻ അമേരിക്കൻ വംശജരും സ്ഥാനം പിടിച്ചിട്ടുണ്ട്.