നുവരി നാലിന് അവസാനിച്ച ആഴ്ചയിൽ മാത്രം 50 ലക്ഷം പേരെ രോഗികളാക്കിയ ശേഷം ലോകത്തെ കോവിഡ് കണക്കുകൾ കുറയുന്നു. മിഡിൽ ഈസ്റ്റിൽ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും കോവിഡ് കണക്കുകൾ കുറയുന്നതായാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 50 ലക്ഷം പേരിൽ നിന്നും രോഗികളുടെ എണ്ണം 27 ലക്ഷമായി കുറഞ്ഞു. ജനുവരി നാലിന് അവസാനിച്ച ആഴ്ചയിൽ അമ്പത് ലക്ഷം പേരെ രോഗികളാക്കിയ ശേഷം ഇത് തുടർച്ചയായ അഞ്ചാം ആഴ്ചയും ലോകത്തെ കോവിഡ് കണക്കുകൾ കുറഞ്ഞ് വരികയാണ്. കോവിഡ് മരണങ്ങളും കുറഞ്ഞു വരികയാണ്.

ആഫ്രിക്ക, വെസ്റ്റേൺ പസഫിക് എന്നിവിടങ്ങളിലാണ് ഇൻഫെക്ഷൻ നിരക്കിൽ ളരെ പെട്ടെന്ന് കുറവ് രേഖപ്പെടുത്തിയത്. ഇവിടങ്ങളിലെ കോവിഡ് കണക്കുകളിൽ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതിനു ശേഷം യൂറോപ്പിലാണ് ഏറ്റവും കുറവ് 18 ശതമാനം കുറവാണ് യൂറോപ്പിലെ കോവിഡ് കണക്കുകളിൽ ഉണ്ടായിരിക്കുന്നത്. തൊട്ടു പിന്നിലുള്ള അമേരിക്കയിലെ കോവിഡ് നിരക്കിൽ 16 ശതമാനം കുറവും അനുഭവപ്പെട്ടു. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ കോവിഡ് കണക്കുകൽ 13 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കണക്ക് അനുസരിച്ച് മ്യാന്മാറിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്ന രാജ്യം. തായ് ലന്റ്, സിയറാ ലിയോൺ എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.

ഫെബ്രുവരി14 വരെയുള്ള കണക്ക് അനുസരിച്ച് ഈസ്റ്റേൺ മെഡിറ്ററേനിയൻ, പ്രധാനമായും മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ മധ്യഭാഗം, നോർത്ത് ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നു തന്നെ നിൽക്കുകയാണ്. ഈ സ്ഥലങ്ങളിൽ കോവിഡ് കേസുകളിൽ ഏഴ് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം വൈറസിന്റെ പല വകഭേദങ്ങളും റിപ്പോർട്ട് ചെയ്തെങ്കിലും ആഗോള തലത്തിൽ കോവിഡ് കേസുകളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞ് വരികയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അഥാനം പറഞ്ഞു. വാക്സിൻ എത്തിയെങ്കിലും വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയ ലോക്ഡൗൺ തന്ത്രങ്ങളാണ് കോവിഡ് കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വാക്സിൻ എല്ലായിടത്തും എത്തിയെങ്കിലും ആഗോള തലത്തിൽ ഇനിയും ഒരു പാട് രാജ്യങ്ങൾക്ക് വേണ്ട വിധം അതിന്റെ പ്രയോജനം ലഭിക്കാനുണ്ട്. അതിനാൽ തന്നെ വാക്സിന്റെ ഗുണഫലമാണ് കോവിഡ് കുറയാൻ കാരണമായതെന്ന് കരുതുന്നില്ല. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വിന്റർ പിടിമുറുക്കി എങ്കിലും കോവിഡ് വ്യാപന തോതിൽ വൻ കുറവ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും മോശമായ രീതിയിൽ ബാധിച്ച യൂറോപ്യൻ രാജ്യങ്ങളും പല രീതിയിലുള്ള ലോക്ഡൗൺ നിയമങ്ങളിലൂടെ കോവിഡിനെ മറികടന്നിരിക്കുകയാണ്.

ജനങ്ങളെ ലോക്ഡൗണിലൂടെ വീട്ടിലിരുത്തിയതും പുറം ലോകത്തുള്ളവരുമായി അടുത്തിടപെഴകുന്നതിനുള്ള അവസരം കുറച്ചതും ശുദ്ധവായു ശ്വസിക്കാൻ അവസരം നൽകിയതുമെല്ലാം വൈറസ് പകരുന്നത്തടയാൻ കാരണമായി. സതേൺ ഹെംഷെയർ രാജ്യങ്ങളായ ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിലും കോവിഡ് വ്യാപന തോതിൽ മെല്ലെപൊക്ക് ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകളുടെ തോത് കുറഞ്ഞതും ആഗോള തലത്തിൽ രോഗ വ്യാപനം കുറയുന്നതിന് കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവിഡ് രോഗവ്യാപനത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ മ്യാന്മാറിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ 80.49 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 281 കേസുകൾ മാത്രമാണ് കഴിഞ്ഞ ആഴ്ച മ്യാന്മാറിൽ റിപ്പോർട്ട് ചെയ്തത്. തായ്ലന്റിലെ രോഗികളുടെ എണ്ണത്തിൽ 73.85 ശതമാനം കുറവും രേഖപ്പെടുത്തി. 1200 കോവിഡ് രോഗികൾ മാത്രമാണ് നിലവിൽ തായ്ലന്റിലുള്ളത്. 73.16 ശതമാനം കുറവ് രേഖപ്പെടുത്തിയ സിയറാലിയോണിൽ 62 കേസുകൾ മാത്രമാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്.