- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറാഴ്ച്ചക്കിടയിൽ രോഗികൾ 10,000 കടന്ന ആദ്യദിനം; ഡിസംബർ 12 ന് ശേഷം മരണം ഏറ്റവും കുറഞ്ഞ ദിനം; പബ്ബിലും റെസ്റ്റോറന്റിലും പോവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കാൻ ബ്രിട്ടൻ
ലണ്ടൻ: ഇന്നലെ ബ്രിട്ടനിൽ 10,641 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിക്ക് ശേഷം മുൻ ആഴ്‌ച്ചയിലേതിനേക്കാൾ രോഗവ്യാപനം വർദ്ധിക്കുന്നത് ഇതാദ്യമായാണ്. അതേസമയം മരണനിരക്കിൽ ഇടിവുണ്ടായിട്ടുണ്ട് ഡിസംബർ മദ്ധ്യത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ രോഗവ്യാപനതോത് കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലേതിനേക്കാൾ 9 ശതമാനം കൂടുതലായിരുന്നു. എന്നാൽ മരണനിരക്ക് 230 ൽ നിന്നും ഏകദേശം 25 ശതമാനം കുറഞ്ഞ് 178 ൽ എത്തി.
ബ്രിട്ടനെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള നാലുഘട്ട പദ്ധതി ബോറിസ് ജോൺസൺ വെളിപ്പെടുത്തിയതിനു തൊട്ടു പുറകേയായിരുന്നു ഈ റിപ്പോർട്ടും പുറത്തുവന്നത്. നേരത്തെ, അൺലോക്ക് പ്രക്രിയയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന വേളയിൽ ഒരു വാക്സിനും 100 ശതമാനം സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ വൈറസിന്റെ ഭീഷണൈ അവസാനിക്കുന്നു എന്ന് പറയാനാവിലെന്നും ബോറിസ് ജോൺസൺ മുന്നറൊയിപ്പ് നൽകിയിരുന്നു.
അതേസമയം, വാക്സിൻ പദ്ധതി വീണ്ടും മന്ദഗതിയിലായി. ഇന്നലെ 1.5 ലക്ഷപേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. വാക്സിൻ നൽകാൻ തുടങ്ങിയതിൽ പിന്നെ ഏറ്റവും കുറവുപേർക്ക് വാക്സിൻ നൽകിയ ദിവസം ഇന്നലെയായിരുന്നു. അൺലോക്ക് പ്രക്രിയയിലെ ഓരോ ഘട്ടങ്ങൾക്കും കൃത്യമായ തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ടെകിലും , തീയതികളേക്കാൾ കൂടുതലായി അതാത് സമയങ്ങ്ളിൽ നിലനിൽക്കുന്ന സാഹചര്യങ്ങളെ വിലയിരുത്തിയാകും ഓരോ തീരുമാനവും ഉണ്ടാവുക എന്നും ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു.
ഓരോ ഘട്ടത്തിനും ശേഷം സാഹചര്യം കൃത്യമായി വിലയിരുത്താനാണ് ഓരോ ഘട്ടത്തിനും ശേഷം അടുത്ത ഘട്ടത്തിനു മുൻപായി നീണ്ട ഇടവേളകൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞൂ. അതേസമയം , രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 12ന് പബ്ബുകളും റെസ്റ്റോറന്റുകളും പരിമിതമായെങ്കിലും തുറന്ന് പ്രവർത്തിക്കുമ്പോൾ അവിടങ്ങളിൽ പ്രവേശിക്കുവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കാൻ ആലോചിക്കുന്നതായി ചില സൂചനകൾ ലഭിക്കുന്നുണ്ട്.
ഇത്തരത്തിൽ ഒരു നിർദ്ദേശം വന്നിട്ടുണ്ടെങ്കിലും മുതിർന്ന മന്ത്രിമാരെല്ലാം അതിനെതിരാണ് എന്നാണ് സൂചന. മനുഷ്യരുടെ സ്വകാര്യതയെ ബാധിക്കുന്ന ഒരു നടപടിയാണ് അതെന്നു മാത്രമല്ല, മനുഷ്യർക്കിടയിൽ വിവേചനവും അത്തരമൊരു നടപടി സൃഷ്ടിച്ചേക്കാമെന്നാണ് അവർ ആശങ്കപ്പെടുന്നത്. അതേസമയം, ടെസ്റ്റിംഗും വാക്സ്നിനേഷനും ഉൾപ്പടെയുള്ളവയുടെ സഹായത്താൽ കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ആളുകളുടെ രോഗവ്യാപന സ്ധ്യത കുറയ്ക്കും എന്ന അഭിപ്രായവും ഉയര്ന്നു വരുന്നുണ്ട്
ഏതായാലും കോവിഡ് സ്റ്റാറ്റസ് സർട്ടിഫിക്കേഷൻ കൊണ്ട് സാമൂഹ്യ സമ്പർക്കങ്ങൾ കൂടുതൽ വിപുലീകരിക്കാനും നിയന്ത്രണങ്ങൾ വേഗത്തിൽ എടുത്തുകളയാനും സാധിക്കുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ട്. അതേസമയം ഇത്തരമൊരു സർട്ടിഫിക്കറ്റിന്റെ നൈതികത, അത് ഉണ്ടാക്കിയേക്കാവുന്ന വിവേചനം തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിച്ചുമാത്രമെ ഇക്കാര്യത്തിൽ ഒരു തീരുമനമെടുക്കുകയുള്ളു.
മറുനാടന് ഡെസ്ക്