മലയാളത്തിലും റാപ്പ് സൈഫറുകൾ തരംഗമാകുന്നു. മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഫെജോ ഒരുക്കിയ ഇത്തരത്തിലുള്ള 'അടിത്തട്ട് സൈഫർ' എന്ന ഗാനം സാമുഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വളർന്നു വരുന്ന പുതിയ മലയാളം റാപ്പർമാരിൽ മികച്ചവരെ കണ്ടെത്തി അവരെ ഈ സൈഫറിലൂടെ പുതുപ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ഗാനം വഴി ഫെജോ. ഒരേ ബീറ്റിൽ വ്യത്യസ്തരായ റാപ്പർമാർ അവർക്ക് പറയാനുള്ളത് ശ്രോതാക്കളിലേക്ക് എത്തിക്കുക എന്നതാണ് സൈഫറിന്റെ രീതി. ഫെജോയോടൊപ്പം കാവോ, തമ്പുരാൻ, എംസി മുഷ്ടി, ഇബ്‌നു എന്നിവരാണ് പാട്ടിൽ എത്തുന്ന മറ്റു റാപ്പർമാർ. ഗാനത്തിനായി ബീറ്റ് തയ്യാറാക്കിയത് ജെഫ്ഫിൻ ജെസ്ടിൻ.