മനാമ: ബഹ്‌റൈൻ വ്യോമ ഗതാഗത മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരണത്തിന് ഒരുങ്ങുന്നു. ആഗോള ടെക്‌നോളജി കമ്പനിയായ എസ്.എ.പിയുമായി സഹകരിച്ചാണ് ബഹ്‌റൈൻ എയർപോർട്ട് സർവിസസ് ഡിജിറ്റൽ പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് അന്താരാഷ്ട്ര വിമാനയാത്രയെ പ്രതികൂലമായി ബാധിച്ച സാഹചര്യമാണ്. എന്നാൽ, 2039ഓടെ മിഡിൽ ഈസ്റ്റിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (അയാട്ട) പറയുന്നത്. ആധുനിക സാങ്കേതിക വിദ്യയായിരിക്കും ബഹ്‌റൈന്റെ വ്യോമഗതാഗത മേഖലയിലെ തിരിച്ചുവരവിന് സഹായിക്കുക.

ഗ്രൗണ്ട് ഓപറേഷൻസ്, കാർഗോ, കേറ്ററിങ്, എയർ ക്രാഫ്റ്റ് എൻജിനീയറിങ്, ട്രെയ്‌നിങ് സെന്റർ തുടങ്ങി ആറു മേഖലകളിൽ ഡിജിറ്റൽവത്കരണം നടപ്പാക്കാനാണ് പദ്ധതി.