മേരിക്കയ്ക്ക് കടക്കാൻ 27 പേരെ കുത്തി നിറച്ച എസ് യുവി അപകടത്തിൽ പെട്ട് 15 പേർ തൽക്ഷണം മരിച്ചു. സൗത്ത് കാലിഫോർണിയയിൽ വെച്ച് സെമി ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എസ് യുവിയിലുണ്ടായ 27 പേരിൽ 153 പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുക ആയിരുന്നു. ചൊവ്വാഴ്ച രാവിലെ യുഎസ് മെക്‌സിക്കോ ബോർഡറിനടുത്താണ് സംഭവം. 27 പേരെ കുത്തി നിറച്ച എസ് യുവി ഫോർഡ് എക്‌സ്പഡീഷൻ വെസ്റ്റ് ബൗണ്ട് ലക്ഷ്യമാക്കി പോകുമ്പോഴാണ് സെമി ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

14 പേർ സംഭവ സ്്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. 20നും 55നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. എസ് യുവിയിലുണ്ടായിരുന്ന ബാക്കി 12 പേരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അഞ്ചു പേരെ എയർ ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിൽ മൂന്ന് പേർ അതീവ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അതേസമയം ട്രക് ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഏഴോ എട്ടോ പേരെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന എസ് യുവിയിലാണ് 27 പേരെ കുത്തി നിറച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എസ് യുവിയിൽ ഉണ്ടായിരുന്നവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് വ്യക്തമല്ല. ഇവരെല്ലാം അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണെന്നാണ് റിപ്പോർട്ട്. സൗത്ത് കാലിഫോർണിയയിലെ ഹൈവേ 115ൽ രാവിലെ 6.15ഓടെയാണ് അപകടം ഉണ്ടായത്.