- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ലോക ശ്രവണ ദിനം: കേൾവിക്കുറവ്: നേരത്തെയുള്ള രോഗനിർണയം അനിവാര്യം
കൊച്ചി: ലോകാരോഗ്യ സംഘടനയുടെ (ഡബ്ള്യൂ എച്ച് ഓ) കണക്കനുസരിച്ച് ഓരോ 1000 ശിശുക്കളിലും 5 പേർക്ക് കഠിനമായ ശ്രവണ വൈകല്യമുണ്ട്. ഇന്ത്യയിൽ പ്രതിവർഷം 27,000 കുട്ടികൾ ബധിരരായാണ് ജനിക്കുന്നത്. കേൾവിക്കുറവോ കേൾവിനഷ്ടമോ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. രോഗനിർണ്ണയം വൈകുന്നതാണ് ഇതിനു കാരണം.
ശ്രവണ വൈകല്യം നേരത്തേ കണ്ടുപിടിക്കാൻ യൂണിവേഴ്‌സൽ നവജാത ശ്രവണ സ്‌ക്രീനിങ് (യുഎൻഎച്ച്എസ്) സഹായിക്കും. നവജാത ശിശുക്കളിൽ ശ്രവണ വൈകല്യങ്ങൾ കണ്ടെത്തുന്നതിനും നേരത്തെയുള്ള ഇടപെടൽ ഉറപ്പാക്കുന്നതിനും ഈ പരിശോധന പ്രധാനമാണ്. മറ്റു വികസിത രാജ്യങ്ങളിൽ യുഎൻഎച്ച്എസ് സ്‌ക്രീനിങ് നിർബന്ധമാണെങ്കിലും, ഇന്ത്യയിൽ കേരളത്തിൽ ഒഴികെ മറ്റൊരിടത്തും നവജാതശിശുക്കളുടെ നിർബന്ധിത ആരോഗ്യ പരിശോധന പ്രക്രിയകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഒരു സ്‌ക്രീനിങ് പ്രോഗ്രാമിന്റെ അഭാവത്തിൽ, ഭാഷാ പഠനത്തിലൂടെയും മറ്റും കുട്ടികളിലെ ശ്രവണക്കുറവ് തിരിച്ചറിയാൻ ശ്രമിക്കുകയാണ് മാതാപിതാക്കൾ ചെയ്തുവരുന്നത്. ഇത് കുട്ടികൾക്ക് 24 മാസം വരെയുള്ള കോഗ്‌നിറ്റീവ് ഡെവലപ്പ്മെന്റിന്റെ (കുട്ടികളിലെ തിരിച്ചറിയൽ വികാസത്തിന്റെ )വിലയേറിയ സമയം നഷ്ടപ്പെടുത്തും. അതേസമയം, യുഎൻഎച്ച്എസ് നടപ്പിലാക്കുന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് നേരത്തെയുള്ള ഇടപെടലിലൂടെ ആറുമാസത്തിനുള്ളിൽ പരിഹാര നടപടികൾ സാധ്യമാകുകയും ചെയ്യും.
' കോക്ലിയർ ഇംപ്ലാന്റുകൾ ഉപയോഗിച്ച് കേൾക്കാൻ കഴിഞ്ഞതിന് ശേഷം എന്റെ ജീവിതം പൂർണ്ണമായും മാറി. കേൾക്കാൻ കഴിയുതിന്റെ സന്തോഷം മറ്റുള്ളവരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, കേൾവിക്കുറവുള്ളവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ ഞാൻ ഒരു ഡോക്ടറാകാനും ഇ എൻ ടിയിൽ സ്‌പെഷ്യലൈസ് ചെയ്യാനും തീരുമാനിച്ചു. ലോക ശ്രവണദിനത്തിൽ, എല്ലാവരോടും ദയവായി ലഭ്യമായ ഓപ്ഷനുകളെക്കുറിച്ച് ബോധവാന്മാരാകാൻ ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അതുവഴി കേൾവിയുള്ള ഒരു ജീവിതം നയിക്കാനുള്ള അവസരം ആരും നഷ്ടപ്പെടുത്താതിരിക്കട്ടെ''- കോക്ലിയർ ഇംപ്ലാന്റ് സ്വീകർത്താവും കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയുമായ റിസ്വാന പിഎ പറയുന്നു.
'ഇന്ത്യയിൽ ഓരോ 1,000 കുട്ടികളിൽ നാലുപേരും ബധിരരായി ജനിക്കുന്നു. പ്രതിവർഷം 25,000 കുഞ്ഞുങ്ങൾ കേൾവിക്കുറവോടെ ജനിക്കുന്നു. ശ്രവണസഹായി ഉപകാരപ്പെടുന്നില്ലെങ്കിൽ, അവരുടെ കേൾവിശക്തിക്കുള്ള ഏക പരിഹാരമായി കോക്ലിയർ ഇംപ്ലാന്റ് മാറുന്നു. ചില റീഹാബിലിറ്റേഷൻ പോസ്റ്റ് ഇംപ്ലാന്റ് ഉപയോഗിച്ച് അവർക്ക് അവരുടെ പതിവ് ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും. കേരള സർക്കാറിന്റെ ശ്രുതിതരംഗം പരിപാടിയിൽ നിന്ന 1200 ലധികം കുട്ടികൾക്ക് ശ്രവണ സമ്മാനം ലഭിക്കുന്നുണ്ട്. ഞങ്ങളുടെ ആശുപത്രിയിൽ 500 ലധികം കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടത്തി. ഈ കുട്ടികൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതു കാണുന്നത് അങ്ങേയറ്റം സന്തോഷകരമാണ്' - ഡോ. നൗഷാദ് ഇഎൻടി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മുഹമ്മദ് നൗഷാദ് പറഞ്ഞു.
'കേരളത്തിലെ 61 (ഡെലിവറി പോയിന്റുകൾ) സർക്കാർ ആശുപത്രികളിലും മിക്ക സ്വകാര്യ ആശുപത്രികളിലും ഇപ്പോൾ നവജാതശിശു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്തെ കോക്ലിയർ ഇംപ്ലാന്റ് സ്‌കീം പ്രകാരം 1200 ഓളം കുട്ടികൾ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഈ ലോക ശ്രവണ ദിനത്തിൽ എല്ലായിടത്തും അവബോധം വ്യാപിപ്പിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. - കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂ'ീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു.
മാതാപിതാക്കൾ, അദ്ധ്യാപകർ, പരിപാലകർ, രക്ഷിതാക്കൾ എന്നിവർ കേൾവിശക്തി നഷ്ടപ്പെടുന്നതിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും പ്രാരംഭ ഘട്ടത്തിൽ തന്നെ വൈദ്യസഹായം തേടുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ കേൾവിക്കുറവ് ഒരു കുട്ടിയുടെ ജീവിതകാലത്തെ നഷ്ടപ്പെടുത്തുന്നു. അത് കുട്ടികളിൽ വികസന വെല്ലുവിളികൾ, വൈകാരിക പ്രശ്‌നങ്ങൾ, ആത്മാഭിമാന പ്രശ്‌നങ്ങൾ, സാമൂഹിക വെല്ലുവിളികൾ എന്നിവ ഉണ്ടാക്കിയേക്കാം.