- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പി.സി. മാത്യു ഗാർലൻഡ് സിറ്റി കൗൺസിലിലേക്ക് മൽസരിക്കുന്നു
ഗാർലൻഡ് (ഡാലസ്): മെയ് 1 ന് നടക്കുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ പി.സി മാത്യു ഗാർലന്റ് ഡിസിട്രിക്ട് 3യിൽ നിന്നു മൽസരിക്കുന്നു. നാലു പേരാണ് ഈ സീറ്റിലേക്ക് മത്സരിക്കുന്നത്.
2005 ൽ ടെക്സസിൽ എത്തിയ മാത്യു ഡാലസിലാണു സ്ഥിരതാമസമാക്കിയത്. ഡാലസ് ഫോർട്വർത്ത് മെട്രോപ്ലെക്സിൽ സംഘടിപ്പിക്കുന്ന എല്ലാ സാമൂഹ്യ സാംസ്‌കാരിക പരിപാടികളിലും പി.സിയുടെ സജീവ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു കവിയും എഴുത്തുകാരനുമാണു പി.സി മാത്യു.
ബിഷപ്പ് എബ്രഹാം മെമോറിയൽ കോളജിൽ നിന്നു ബിരുദം നേടിയശേഷം ബഹ്റൈനിൽ എത്തിയ പി.സി മാത്യു സിഫൻസ്ഫോഗ്സ് ഉദ്യോഗസ്ഥനായിരുന്നു. ബഹ്റൈനിൽ നിന്ന് അമേരിക്കയിലെത്തിയ ശേഷം യുഎസ് ആർമി കോർപ് ഓഫ് എൻജിനിയേഴ്സിലും പ്രവർത്തിച്ചിരുന്നു. ടെക്സസ് ഡിപാർട്മെന്റ് ഓഫ് ഇൻഷ്യുറൽ ഫിനാർഷ്യൽ എക്സാമിനറായും പി.സി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ ഉന്നത തസ്തികകൾ വഹിച്ച പി.സി ഇപ്പോൾ വേൾഡ് മലയാളി ഗ്ലോബൽ വൈസ് പ്രസിഡന്റാണ്. അമേരിക്കയിൽ സംഘടനയുടെ വളർച്ചയ്ക്ക് പി.സിയുടെ പ്രവർത്തനങ്ങൾ മുതൽക്കൂട്ടായിരുന്നു. ഏതൊക്കെ രംഗങ്ങളിൽ പി.സി പ്രവർത്തിച്ചിട്ടുണ്ടോ അവിടെയെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സുഹൃത്തുക്കളിൽ നിന്നും വിവിധ അംഗീകാരങ്ങൾ നേടിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
ഗാർലന്റ് സിറ്റി കൗൺസിലിലേക്ക് പി.സിയുടെ വിജയം ഉറപ്പാക്കുന്നതിനു മലയാളികൾ ഉൾപ്പെടെ നിരവധി പേർ രംഗത്ത് സജീവമായ പ്രവർത്തിക്കുന്നു സിറ്റി കൗൺസിലിലേക്ക് മേയറായി മൽസരിക്കുന്ന റോയൽ ഗാർസിയ പി.സിയെ എൻഡോഴ്സ് ചെയ്തത് വലിയ നേട്ടമായി കാണുന്നു. പി.സിയെ പോലുള്ള സാമൂഹ്യ സാംസ്‌കാരിക ചാരിറ്റി പ്രവർത്തകർ ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ ഭാഗഭാക്കുകളാകുന്നുവെന്നതു തന്നെ മലയാളികൾക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്.