കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികൾ മരണത്തിനു കീഴടങ്ങി. പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചും കണ്ണൂർ സ്വദേശിയായ യുവാവ് വാഹനാപകടത്തിലുമാണ് മരിച്ചത്. പത്തനംതിട്ട തിരുവല്ല മണലിത്തറ എബ്രഹാം കുര്യൻ (സാബു 60) ആണ് മരിച്ചത്. ഭാര്യ: ജെസ്സി ചെറിയാൻ. മക്കൾ: ജിത്തു, ജിതിൻ. മരുമകൾ: റിങ്കി പുന്നൂസ്. എല്ലാവരും കുവൈത്തിലുണ്ട്. മിശ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. 39 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.

കണ്ണൂർ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റിൽ മൈമുന മൻസിൽ മുഹമ്മദ് ഇല്യാസ് (37) ആണ് വാഹനാപകടത്തിൽ മരിച്ചത്. സബാഹ് അൽ അഹ്മദ് ഭാഗത്ത് വാഹനാപകടത്തിൽപെട്ട് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സബാഹ് അൽ അഹ്മദ് പ്രദേശത്ത് ബഖാല നടത്തി വരികയായിരുന്നു. ഭാര്യ: സാബിറ മൻഹ. മക്കൾ: മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം. പിതാവ്: കെ.കെ. സ്വാലിഹ് മൗലവി. മാതാവ്: ഖദീജ.