കൊച്ചി: കാലിഫോർണിയ വാൽനട്ട് കമ്മീഷന്റെ ''പവർ ഓഫ് 3'' എന്ന ആഗോള മാർക്കറ്റിങ്ങിന്റെ രണ്ടാം വാർഷിക പ്രചാരണം ആരംഭിച്ചു. 2020ലെ വിജയകരമായ പ്രചാരണത്തിന്റെ ചുവടു പിടിച്ചുള്ള 'പവർ ഓഫ് 3'' പ്രചാരണം ആദ്യത്തെ ആഗോള പരിപാടിയായിരിക്കും. യുഎസ്എ, ജർമനി, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ, തുർക്കി, യുകെ, മിഡിൽ ഈസ്റ്റ് തുടങ്ങിയ ഇടങ്ങൾ ദിവസവും ഒരു പിടി വാൽനട്ട് ലഭ്യമാക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ട് ആഘോഷത്തിൽ പങ്കു ചേരും.

പവർ ഓഫ് 3 : വർഷത്തിന്റെ മൂന്നാം മാസമാണ് അവതരണം. വാൽനട്ടിൽ അടങ്ങിയ സസ്യ അധിഷ്ഠിത ഒമേഗ-3 എഎൽഎ (ഓരോ 28 ഗ്രാമിലും 2.5 ഗ്രാം) യിലായിരിക്കും ഊന്നൽ. മൊത്തത്തിൽ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിന് ലളിതമായ മാർഗമായി ദിവസവും ഒരു പിടി (28 ഗ്രാം) പ്രോൽസാഹിപ്പിക്കും.

കാലിഫോർണിയ വാൽനട്ട്സിന്റെ ഏറ്റവും വലിയ ഗുണമായ സസ്യാധിഷ്ഠിത ഒമേഗ-3 എഎൽഎ ഉയർത്തികൊണ്ടു വരാനാണ് പ്രചാരണം. മനുഷ്യശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് എഎൽഎ, അത് ഭക്ഷണത്തിലൂടെ മാത്രമേ നൽകാൻ കഴിയൂ, മാത്രമല്ല ഹൃദയാരോഗ്യം, മസ്തിഷ്‌ക ആരോഗ്യം, ആരോഗ്യകരമായ വാർദ്ധക്യം എന്നിവയ്ക്കും ഉത്തമമാണ്. 28 ഗ്രാം വാൽനട്ട് നൽകുന്നതിലൂടെ നാലു ഗ്രാം സസ്യാധിഷിഠിത പ്രോട്ടീൻ, രണ്ടു ഗ്രാം ഫൈബർ, മഗ്‌നീഷ്യം എന്നിവ ലഭിക്കുന്നു. വൈറ്റമിൻ ബി6ന്റെ നല്ലൊരു സ്രോതസാണ് വാൽനട്ട്. കോപ്പർ (0.45 മില്ലിഗ്രാം), മാൻഗനീസ് (28 ഗ്രാമിൽ 0.1 മില്ലിഗ്രാം) തുടങ്ങി പ്രതിരോധ സംവിധാനങ്ങൾക്ക് ഗുണകരമായതും ലഭിക്കുന്നു.

പവർ ഓഫ് 3 പ്രചാരണത്തിന് കഴിഞ്ഞ വർഷം ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്നും 2021ൽ തിരിച്ചുകൊണ്ടു വരുന്നതിൽ സന്തോഷമുണ്ടെന്നും കാലിഫോർണിയ വാൽനട്ട് കമ്മീഷൻ സീനിയർ മാർക്കറ്റിങ് ഡയറക്ടർ, ഇന്റർനാഷണൽ, പമേല ഗ്രാവിയറ്റ് പറഞ്ഞു. ഒരു പിടി വാൽനട്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മൊത്തത്തിലുള്ള ഭക്ഷണക്രമം എത്ര എളുപ്പത്തിൽ മെച്ചപ്പെടുത്താമെന്ന് ഈ പ്രചാരണം എളുപ്പത്തിൽ ഓർമിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വീഡിയോ ഉൾപ്പടെയുള്ള നിരവധി ആശയ വിനിമയ ടൂളുകൾ ഉപയോഗിച്ചാണ് പ്രചാരണം. എല്ലാ വിപണികളിലും പ്രചാരണമുണ്ടാകും. ഓരോ വിപണിക്കനുസരിച്ച് ഡിജിറ്റൽ, സോഷ്യൽ മീഡിയ, സ്വാധീനിക്കുന്ന പരിപാടികൾ, ടിപ്പ്സ്, ട്രിക്ക്സ്, ലളിതമായ പാചക കുറിപ്പുകൾ, ഇൻസ്റ്റോർ പ്രമോഷനുകൾ, പരസ്യങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകും.