- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബൈഡന് ആദ്യ പ്രഹരം - ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിർദ്ദേശം പിൻവലിച്ചു
വാഷിങ്ടൺ ഡിസി: ബൈഡൻ - കമലാ ഹാരിസ് ഭരണത്തിൽ ഉയർന്ന റാങ്കിൽ ഇരുപതിൽപരം ഇന്ത്യൻ അമേരിക്കരെ നിയമിച്ചുവെങ്കിലും ക്യാബിനറ് റാങ്കുള്ള ഏക ഇന്ത്യൻ അമേരിക്കൻ നീരാ ടണ്ഠനെ മാനേജ്‌മെന്റ് ആൻഡ് ബഡ്ജറ് ഡയറക്ടറായി നിയമിച്ചത് പിൻവലിച്ചു . യു.എസ് സെനറ്റിൽ ബൈഡന് കനത്ത പ്രഹരമാണ് ലഭിച്ചത്.
ഡെമോക്രാറ്റിക്ക് പാർട്ടിയിലെ സെനറ്റർമാർ ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ എല്ലാവരും നീരാ ടണ്ഠന്റെ നാമനിർദ്ദേശത്തെ എതിർത്തതോടെയാണ് വേറൊരു മാർഗവും ഇല്ലാതെ നീരാ ടണ്ഠനെ പിൻവലിക്കാൻ ബൈഡൻ നിർബന്ധിതനായത് . വോട്ടെടുപ്പിൽ പരാജയപ്പെടുന്നതിനേക്കാൾ നല്ലതാണ് പിൻവലിക്കൽ എന്ന തന്ത്രമാണ് ബൈഡൻ പ്രയോഗിച്ചത് .
ഇരുപാർട്ടികളിലെ സെനറ്റർമാരെക്കുറിച്ച് മോശമായ പരാമർശം ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചതാണ് നീരക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ സെനറ്റർമാർ തീരുമാനിച്ചത് . പിന്നിയത് ഈ പരാമർശങ്ങൾ ട്വിറ്ററിൽ നിന്നും പിൻവലിച്ചു എങ്കിലും സെനറ്റർമാർ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു.
ബൈഡൻ നീരയുടെ നാമനിർദ്ദേശം പിൻവലിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത് നീരാ ടണ്ഠൻ തന്നെ തന്റെ നാമനിർദ്ദേശംഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടുവെന്നാണ് , നീരയുടെ അപേക്ഷ പരിഗണിച്ചതാണ് ഒഴിവാക്കുന്നതെന്ന് ബൈഡൻ പറയുന്നു.
ഇന്ത്യൻ അമേരിക്കക്കാർക്ക് അഭിമാനമായി മാറിയ നീരാ ടണ്ഠന്റെ നാമനിർദ്ദേശം പിൻവലിക്കൽ ഇന്ത്യൻ വംശജരിൽ നിരാശ പടർത്തി ക്യാബിനറ് റാങ്കുള്ള ഏക ഇന്ത്യൻ അമേരിക്കൻ എന്ന ബഹുമതി ട്രമ്പിന്റെ ഭരണത്തിൽ നിക്കി ഹെയ്‌ലി നേടിയിരുന്നു ബൈഡന്റെ ഭരണത്തിൽ അത് ആവർത്തിക്കാനായില്ല.