- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയം വിടുന്നുവെന്ന ശശികലയുടെ പ്രഖ്യാപനം തന്ത്രം; വിജയസാധ്യത കുറഞ്ഞ അണ്ണാഡിഎംകെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതോടെ രക്ഷകയായി അവതരിക്കും: ചിന്നമ്മ പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനെന്ന് ഉറപ്പിച്ച് തമിഴ്നാട് രാഷ്ട്രീയം
ചെന്നൈ: ജയിൽ മോചിതയായതോടെ രാഷ്ട്രീയത്തിൽ സജീവമാകാനായിരുന്നു വി.കെ ശശികലയുടെ തീരുമാനം. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ രാഷ്ട്രീയം വിടുന്നു എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചിന്നമ്മ. എന്നാൽ ചിന്നമ്മ പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനാണെന്നാണ് വി.കെ.ശശികലയെ അറിയാവുന്നവർ ഉറപ്പിച്ചു പറയുന്നത്. ഇപ്പോഴത്തെ നിലപാട് വെറും തന്ത്രം മാത്രം.
ഈ വരുന്ന തിരഞ്ഞെടുപ്പിൽ വിജയ സാധ്യത തീരെ കുറവായ അണ്ണാഡിഎംകെയെ തള്ളി പറഞ്ഞ് രാഷ്ട്രീയം വിട്ട് തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം നിറഞ്ഞുകളിക്കുകയാണ് ലക്ഷ്യം. ഈ വ രുന്ന തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ വിജയസാധ്യത കുറവാണ്. പാർട്ടിയോട് ഇടഞ്ഞ് പോരാട്ടം തുടർന്നാൽ, തോൽവിയുടെ കാരണക്കാരിയായി തന്നെ ചിത്രീകരിച്ച് നേതൃത്വത്തിനു കൈകഴുകാം. പിന്നീട് പാർട്ടി പിടിച്ചെടുക്കാനുള്ള ശ്രമത്തിന് ഇതു തിരിച്ചടിയാകും. ഇതാണ് നിലവിലെ പിന്മാറ്റത്തിന്റെ പ്രധാന കാരണം.
അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചാൽ രക്ഷകയായി അവതരിക്കാം. ഇപ്പോൾ എതിർക്കുന്നവർ നേതൃത്വമേറ്റെടുക്കണമെന്ന ആവശ്യവുമായെത്തുമെന്നും ചിന്നമ്മ പ്രതീക്ഷിക്കുന്നു. ഒട്ടേറെ സാമ്പത്തിക ക്രമക്കേടു കേസുകൾ നിലനിൽക്കെ, ബിജെപിയെ പിണക്കുന്നതു ബുദ്ധിയല്ലെന്ന തിരിച്ചറിവ്. വോട്ട് വിഭജിക്കാതിരിക്കാൻ തത്കാലം മാറിനിൽക്കണമെന്നു ശശികലയോടു ബിജെപി ആവശ്യപ്പെട്ടെന്നാണു വിവരം.