- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനിയറിങ് വിദ്യാർത്ഥിനികൾക്കായി ടാലന്റ് സ്പ്രിന്റ് വുമൺ എൻജിനിയേർസ് പ്രോഗ്രാം
കൊച്ചി: എഡ്ടെക് പ്ലാറ്റ്ഫോമും എൻഎസ്ഇ ഗ്രൂപ്പ് കമ്പനിയുമായ ടാലന്റ്‌സ്പ്രിന്റ് ഗൂഗിളിന്റെ പിന്തുണയോടെ വുമൺ എൻജിനിയേർസ് പ്രോഗ്രാം( ഡബ്ല്യുഇ പ്രോഗ്രാം) ആരംഭിച്ചു. 2019ൽ ആരംഭിച്ച വുമൺ എൻജിനിയേർസ് പ്രോഗ്രാമിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. ടെക് മേഖലയിലെ ലിംഗപരമായ അസമത്വം പരിഹരിക്കുന്നതിനും സ്ത്രീകൾക്ക് അവസരങ്ങൾ ലഭിക്കുന്നതിനുമായാണ് ടാലന്റ്‌സ്പ്രിന്റ് ഡബ്ല്യുഇ പ്രോഗ്രാം ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ഒന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ടാണ് പദ്ധതി. പ്രോഗ്രാം 2021 മെയ് മുതൽ ആരംഭിക്കും. രാജ്യത്തൊട്ടാകെയുള്ള 500 വനിതാ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഈ കൂട്ടായ്മയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. പ്രോഗ്രാമിനെക്കുറിച്ച് കൂടുതലറിയാനും അപേക്ഷിക്കുന്നതിനും we.talentsprint.com സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 21.