- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
23 വർഷത്തിലധികമായി പാക്കിസ്ഥാൻ ജയിലിൽ; സൈനികോദ്യോഗസ്ഥനായ മകനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഹർജി: നയതന്ത്ര ഇടപെടൽ ആവശ്യപ്പെടുന്നതിനൊപ്പം മാനുഷിക പരിഗണന വേണമെന്നും ഹർജിക്കാരി
ന്യൂഡൽഹി: പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് 81കാരിയായ അമ്മ രംഗത്ത്. 23 വർഷത്തിലധികമായി പാക്കിസ്ഥാൻ ജയിലിലടയ്ക്കപ്പെട്ട സൈനികോദ്യോഗസ്ഥനായ മകനെ തിരിച്ചെത്തിക്കണമെന്നാണ് ആവശ്യം. ഇവരുടെ ഹർജിയിൽ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നോട്ടിസ് നൽകി.
ക്യാപ്റ്റൻ സഞ്ജിത് ഭട്ടാചാര്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 81കാരിയായ അമ്മ കമല ഭട്ടാചാര്യയാണ് ഹർജി നൽകിയത്. നയതന്ത്ര ഇടപെടൽ ആവശ്യപ്പെടുന്നതിനൊപ്പം മാനുഷിക പരിഗണന വേണമെന്നും ആവശ്യമുണ്ട്. സമാന സാഹചര്യത്തിൽ ജയലിലുകളിൽ കഴിയുന്നവരുടെ പട്ടിക കാണേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.
ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ അതിർത്തി മേഖലയിൽ രാത്രി പട്രോളിങ് ജോലിക്കിടെ സഞ്ജിത്തിനെ കാണാതായെന്നായിരുന്നു വിവരം.
Next Story