- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്‌ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
കോവിഡ് പശ്ചാത്തലത്തിൽ വളരെ പരിമിതമായ ഒരു ചടങ്ങിൽ കുർബാന അർപ്പിക്കാൻ മാർപ്പാപ്പ എത്തിയത് മാസ്‌ക് ധരിക്കാതെ. വളരെ ചെറിയൊരു കൂട്ടം വിശ്വാസികൾ മാസ്‌ക് അണിഞ്ഞെത്തിയ ചടങ്ങിൽ, മാർപ്പാപ്പ പങ്കെടുത്തത് ആവേശത്തോടെയായിരുന്നു. കോവിഡ് വാക്സിൻ എടുത്ത ആത്മവിശ്വാസത്തിലായിരുന്നു പോപ്പ്, കിഴക്കൻ അർദ്ധഗോളത്തിലെ തന്റെ ആദ്യത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്.
നേരത്തെ പ്രമുഖ ഷിയാ പുരോഹിതനായ ആയത്തൊള്ള അലി അൽ-സിസ്താനിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി പോപ്പ് സന്ദർശിച്ചിരുന്നു. ക്രിസ്തു മത വിശ്വാസികൾക്കും ഇറാഖിൽ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് പോപ്പ് ആവശ്യപ്പെട്ടു. ഏകദേശം ഒരു മണീക്കൂറോളം ഇരുവരും സംസാരിച്ചു. അതിനു ശേഷം സിസ്താനിയും പോപ്പിന്റെ വാക്കുകൾ ആവർത്തിച്ച് ക്രിസ്തു മതവിശ്വാസികൾക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശുപ്പെട്ടു.
രണ്ട് ദശാബ്ദക്കാലത്തിനു മുൻപ് ഏകദേശം 1.5 ദശലക്ഷം ക്രിസ്തു മത വിശ്വാസികളായിരുന്നു ഇറാഖിൽ ഉണ്ടായിരുന്നത്. അക്രമങ്ങളേയും വിവേചനങ്ങളേയും അതിജീവിക്കുവാൻ പക്ഷെ അവർക്കായില്ല. ഇന്ന് ഇറാഖിൽ ആകെയുള്ളത് ഏകദേശം 4 ലക്ഷത്തോളം ക്രിസ്ത്യാനികൾ മാത്രമാണ്. ബാഗ്ദാദിലെ പുരാതനമായ സെയിന്റ് ജോസഫ് കത്തീഡ്രലിൽ ആയിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. ഇറാഖിൽ ഇനിയും വ്യാപകമായ രീതിയിൽ വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു പരിപാടികൾ.
വളരെ പരിമിതമായഎണ്ണം വിശ്വാസികളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുള്ളു, ഫേസ് മാസ്‌ക് നിർബന്ധമായിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പടെയുള്ള എല്ലാ ആരോഗ്യപരമായ കരുതലുകളോടും കൂടിയാണ് പോപ്പിനെ എല്ലാ അകംവാതിൽ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നതെന്ന് സഭ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഗൾഫ് യാത്രയെ സമാധാനം തേടിയുള്ള തീർത്ഥാടനം എന്ന് വിശേഷിപ്പിച്ച പോപ്പ്, കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് വിദേശയാത്ര നടത്തുന്നത്.
ഇറാഖിലെ വീഥികളിൽ ഒരു ഓളം സൃഷ്ടിക്കാൻ തന്നെ ഈ സന്ദർശനത്തിനായി. തെരുവിന്റെ ഇരു വശങ്ങളിലും ഇറാഖി പതാകയും വത്തിക്കാൻ പതാകയും വീശി കുട്ടികൾ അണിനിരന്നു. ഇറാഖിന്റെ പ്രധാനമന്ത്രിമാരെ പോലും കാണാൻ വിസമ്മതിച്ചിരുന്ന സിസ്താനി, പൊതുവേ ലോക നേതാക്കളുമായി സമ്പർക്കം പുലർത്താൻ ഇഷ്ടപ്പെടാത്ത ആളാണ്. അതുകൊണ്ടുതന്നെ പോപ്പുമായുള്ള കൂടിക്കാഴ്‌ച്ചക്ക് അതീവ പ്രാധാന്യമുണ്ട്. ഇറാഖി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടാകില്ല എന്നൊരു വ്യവസ്ഥയിലാണ് അൽ-സിസ്താനി, നജാഫിലുള്ള തന്റെ വാടക വീട്ടിൽ വച്ച് മാർപ്പായുമായി കൂടിക്കാഴ്‌ച്ച നടത്താൻ തയ്യാറായത് എന്നറിയുന്നു.
സിസ്താനിയുമായുള്ള ചർച്ചകൾക്ക് ശേഷം തെക്കൻ ഇറാഖിലെ ഉർ നഗരത്തിലെക്കായിരുന്നു പോപ്പ് യാത്രയായത്. യഹൂദ-ക്രിസ്ത്യൻ-ഇസ്ലാം മതങ്ങളുടെ പിതാവായി കണക്കാക്കുന്ന എബ്രഹാമിന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഇടമാണിത്. അവിടെയുള്ള തിരുശേഷിപ്പികൾക്കിടയിൽ അല്പസമയം ചെലവഴിച്ച പോപ്പ്, കൂടെയുള്ളവരൊടായി പറഞ്ഞു,
''എല്ലാം തുടങ്ങിയത് ഇവിടെനിന്നാണ്''.യാസീദികൾ, മാൻഡീന, കാകിസ്, ബഹായി, സൗരാഷ്ട്രിയൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പെട്ടവർ അപ്പോൾ അവിടെ സന്നിഹിതരായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ