- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസറഗോഡിനോടുള്ള അവഗണന പൊറുക്കാനാവാത്തത്: ഹക്കീം കുന്നിൽ
കാസറഗോഡ്: മെമു ട്രെയിൻ സർവീസ് പ്രഖ്യാപനത്തിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മനുഷ്യ റെയിൽ സമരം നടത്തി.
സമരം ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.
കാസറഗോഡിനെ എന്നും അവഗണിക്കുന്ന റെയിൽവേ അധികാരികൾ ജനങ്ങളോട് മാപ്പ് പറയണമെന്നും അവഗണന പൊറുക്കാനാവാത്തതാണെന്നും, മെമു സർവീസ് കാസറഗോഡേക്ക് നീട്ടണമെന്നും ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു.
ഇതൊരു സൂചനാ സമരം മാത്രമാണെന്നും അധികാരികൾ കണ്ണ് തുറന്നില്ലായെങ്കിൽ നിരാഹാര സമരം, ട്രെയിൻ തടയുന്നതടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സമരത്തിൽ അധ്യക്ഷനായ ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് മുന്നറിയിപ്പ് നൽകി.
ഡിസിസി സെക്രട്ടറിമാരായ എം.സി.പ്രഭാകരൻ, ഹരീഷ് പി നായർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഖാലിദ്, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമെദ്, സിജോ കള്ളാർ, മുനീർ ബാങ്കോട്, കണ്ണൻ കരുവാക്കോട്, പ്രദീപ് ഒ.വി., ഇസ്മായിൽ ചിത്താരി, സന്തു പുറവങ്കര, രാജൻ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുർഗ്ഗ്, അഹമ്മദ് അലി, അൻവർ മാങ്ങാട്, റഷീദ് പുള്ളിമാൻ തുടങ്ങിയവർ സംസാരിച്ചു.