ബ്രിസ്‌ബേൻ: ഇപ്സ്വിച്ച് മലയാളികളെ ഒന്നാകെ ദുഃഖത്തിലാഴ്‌ത്തി അമ്പിളി രാജ് അകാലത്തിൽ വിടചൊല്ലി. ഉഴവൂർ മഠത്തിൽ ഗിരീഷിന്റെ ഭാര്യയും ഇപ്‌സ്വിച്ച് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ അമ്പിളി രാജ് ശങ്കരശ്ശേരിൽ ആണ് മരിച്ചത്. 38 വയസായിരുന്നു. ഇന്ന് ഞായറാഴ്ച പുലർച്ചെയാണ് നിര്യാതയായത്.

ബ്രിസ്ബൻ പി എ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഗിരീഷ് യുകെയിലെ ക്രോയിഡോണിൽ നിന്നും ഓസ്‌ട്രേലിയയിലേക്കു കുടിയേറിയതാണ്. ഏതാനും മാസം മുൻപ് കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു അമ്പിളി.

റിപ്ലി സ്റ്റേറ്റ് സ്‌കൂൾ വിദ്യാർത്ഥിനിയായ ലക്ഷ്മി, മാളു എന്നിവർ മക്കളാണ്. ഉഴവൂർ ശങ്കരശ്ശേരിൽ രാജപ്പൻ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അമ്പിളി. അനുരാജ് സഹോദരനാണ്.

മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കൾ ശ്രമം നടത്തി വരികയാണെന്ന് ഇപ്‌സ്വിച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കുരിയൻ പറഞ്ഞു.