നിതാ ദിനത്തോട് അനുബന്ധിച്ച് തെലങ്കാനയിൽ സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്‌ച്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഗവർണർ തമിളിസൈ സൗന്ദരരാജനും, മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും സംസ്ഥാനത്തെ വനിതകൾക്ക് ആശംസകൾ അറിയിച്ചു.

വികസനത്തിൽ വനിതകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും പുരുഷന്മാരോട് മത്സരിച്ച് എല്ലാ മേഖലകളിലും അവർ മികവ് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി റാവു പറഞ്ഞു.

നൂറ്റാണ്ടുകളായി നമ്മുടെ പൈതൃകം, സംസ്‌കാരം, പാരമ്പര്യങ്ങൾ എന്നിവ സ്ത്രീകളെ ബഹുമാനിക്കുകയും ശക്തി ദേവിയുടെ വ്യക്തിത്വമായി ആരാധിക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു.