കല്ലൂരാവി : കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിൽ, കല്ലൂരാവി ആസ്ഥാനമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ജീവകാരുണ്യ സാമൂഹ്യ പൊതുപ്രവർത്തന കലാ കായിക സാംസ്‌കാരിക രംഗങ്ങളിൽ ഒരു നാടിന്റെ ഹൃദയസ്പന്ദനമായി പ്രവർത്തിക്കുന്ന കല്ലൂരാവിയിലെ യുവതയുടെ കൂട്ടായ്മയായ സയ്ജാസ് കല്ലൂരാവി, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം യൂത്ത്ലീഗിന്റെ പുതുതായി തെരെഞ്ഞടുത്ത പ്രസിഡന്റ് സന മാണിക്കോത്തിന് സ്നേഹോപഹാരം നൽകി ആദരിച്ചു.

മുസ്ലിം ലീഗ് നേതാവും, അബുദാബി യിലെ വ്യവസായ പ്രമുഖനുമായ പാലായി കുഞ്ഞബ്ദുള്ള ഹാജിയാണ് സനമാണിക്കോത്തിനുള്ള ഉപഹാരം കൈമാറിയത്.

ചടങ്ങിൽ സയ്ജാസ് കല്ലൂരാവി ചാരിറ്റി സെൽ ജിസിസി ചെയർമാൻ മുസമ്മിൽ കല്ലൂരാവി, ജനറൽ സെക്രട്ടറി സഹദ് കല്ലൂരാവി, മുഹമ്മദ് യാസീൻ, ഉവൈസ്, അമീൻ, ഷംസീർ എന്നിവർ സംബന്ധിച്ചു.