- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയമ്പലം മണികണ്ഠൻ വധക്കേസ്; ഒന്നാം പ്രതി ഖലീലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് തൃശൂർ സെഷൻസ് കോടതി: ഒമ്പത് പ്രതികളുള്ള കേസിൽ ഏഴ് പേരെ വെറുതെ വിട്ടു
തൃശൂർ: യുവമോർച്ച ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന പെരിയമ്പലം മണികണ്ഠൻ വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. നന്തറ വലിയകത്ത് ഖലീലിനെയാണ് തൃശൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒമ്പത് പ്രതികളുള്ള കേസിൽ ഏഴ് പേരെ വിട്ടയച്ചു. 2004 ജൂൺ 12നാണു മണികണ്ഠൻ കൊല്ലപ്പെട്ടത്.
ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയിൽ കീഴ്പാട്ട് നസറുള്ളയെ വിചാരണ ചെയ്യാനായില്ല. പുന്ന നൗഷാദ് കേസിലെ 12ാം പ്രതി കൂടിയാണു നസറുള്ള. കേസിൽ 2014 ജനുവരിയിൽ വിചാരണ ആരംഭിച്ചെങ്കിലും പുനരന്വേഷണം ആവശ്യപ്പെട്ടു മണികണ്ഠന്റെ സഹോദരൻ പി.വി. രാജു സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തിൽ തുടരന്വേഷണം.
പേരാമംഗലത്ത് ആർഎസ്എസ് ശിബിരത്തിൽ അതിക്രമിച്ചുകയറി രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എൻഡിഎഫ് പ്രവർത്തകരായ റജീബ്, ലിറാർ എന്നിവരെ ആർഎസ്എസ് പ്രവർത്തകർ മർദിച്ചിരുന്നു. ഇതിലെ വിരോധം മൂലം മണികണ്ഠനെ കൊലപ്പെടുത്തിയെന്നാണു കേസ്.