- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ളോറിഡയിൽ അവയവദാനത്തിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 11.4 മില്യൻ
ഫ്ളോറിഡാ: ഫ്ളോറിഡാ സംസ്ഥാനത്ത് മരണാനന്തരം അവയവം ദാനം ചെയ്യുവാൻ സമ്മതപത്രം സമർപ്പിച്ചവരുടെ എണ്ണം 11.4 മില്യൺ കവിഞ്ഞതായി ലൈഫ് ലിങ്ക് ഫൗണ്ടേഷന്റെ പത്രകുറിപ്പിൽ പറയുന്നു.അമേരിക്കയിലെ ഏറ്റവും കൂടുതൽ പേർ അവയവദാനത്തിന് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഫ്ളോറിഡാ.
2020 ൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ അവയവദാനം നടത്തിയ വർഷമായിരുന്നു. 295 പേർ അവയവം ദാനം ചെയ്തതിലൂടെ 913 അവയവദാന ശസ്ത്രക്രിയ നടത്തിയതായി ഇവർ അറിയിച്ചു.
പാൻഡമിക്ക് വ്യാപകമായതോടെ അവയവദാനം ചെയ്യുന്നതിന് രജിസ്ട്രർ ചെയ്തവരുടെ എണ്ണവും വർദ്ധിച്ചു. മൃതദേഹത്തിൽ നിന്നും അവയവം നീക്കം ചെയ്യുന്നതിന് മുമ്പ് കോവിഡ് 19 ടെസ്റ്റഅ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും അധികൃതർ പറയുന്നു.
2020 ൽ അവയവദാനത്തിലൂടെ കൂടുതൽ ജീവൻ രക്ഷിക്കാനായതിൽ ഞങ്ങൾ അഭിമാനിക്കുന്നതായി ഫൗണ്ടേഷൻ വക്താവ് ആഷ്ലി മൂർ പറഞ്ഞു.2020 ൽ സാക്കറി എന്ന ഇരുപത്തിമൂന്നുക്കാരന്റെ അവയവദാനം നാലു മനുഷ്യജീവനുകളാണ് രക്ഷിച്ചത്. അപ്രതീക്ഷിതമായി മരണപ്പെട്ട സാക്കറിയുടെ പിതാവ് വിവരം ഉടനെ ലൈഫ് ലിങ്ക് ഫൗണ്ടേഷനു കൈമാറി. മണിക്കൂറുകൾക്കകം അതിന് അർഹരായ രോഗികളെ കണ്ടെത്തി ശസ്ത്രക്രിയ നടത്തുവാൻ കഴിഞ്ഞതായി വക്താവ് പറഞ്ഞു. അതിനുള്ള സ്റ്റാഫിനെ ഞങ്ങൾ നിയമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സാക്കറി 15 വയസ്സു മുതൽ തന്നെ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് പിതാവിനെ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പവൽ ഫൗണ്ടേഷനെ ബന്ധപ്പെടണമെന്നും അവർ അഭ്യർത്ഥിച്ചു.