- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് കൂടെ നിൽക്കുന്നവരെ സഹായിക്കും: ഏകോപന സമിതി
നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപാരികളുടെ ന്യായമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കൂടെ നിൽക്കുമെന്ന് ഉറപ്പ് നൽകുന്നവരെ തിരിച്ചും സഹായിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഐക്യകണ്‌ഠേനെ തീരുമാനിച്ചു. റോഡ് വികസനത്തിൽ സ്ഥാപനം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നടപ്പിലാക്കുക. പുതുക്കിയ വാടകക്കുടിയാൻ നിയമം നടപ്പിലാക്കുക. അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിയോജക മണ്ഡലടിസ്ഥാനത്തിൽസ്ഥാനാർത്ഥി സംഗമം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. വ്യാപാരികളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന നയമാണ് സംഘടന സ്വീകരിക്കുക എന്ന് ഇന്ന് ആലപ്പുഴയിൽ നടന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി . ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽ രാജ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി സി. ഉദയകുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ , ജില്ലാവൈസ് പ്രസിഡന്റ് മാരായ വർഗ്ഗീസ് വല്ലാക്കൽ, സജു പാർത്ഥസാരഥി, കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, പ്രതാപൻ സൂര്യാലയം, യു.സി. ഷാജി, , ഹരി നാരായണൻ , സെക്രട്ടറിമാരായ പി.സി. ഗോപാലകൃഷ്ണൻ ,എം.എസ്. ഷറഫുദ്ദീൻ, മുഹമ്മദ് നജീബ്, ഐ. ഹലീൽ . നസീർ പുന്നക്കൽ , എ.കെ.ഷംസുദീൻ, വേണുഗോപാലക്കുറുപ്പ്, രക്ഷാധികാരി എബ്രഹാം പറമ്പിൽ , സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി. മെഹബൂബ്, ടോമി പുലിക്കാട്ടിൽ, സിനിൽ സബാദ് തുടങ്ങിയവർ സംസാരിച്ചു.