ആര്യനാട്: തിരുവനന്തപുരം ആര്യനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25കാരനായ യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് വശത്താക്കിയ ശേഷം പല സ്ഥലങ്ങളിലെത്തിച്ചായിരുന്നു പീഡനം. വിതുര പേരയത്തുപാറ ആഷിക് മൻസിലിൽ മുഹമ്മദ് ആഷിക് (25) നെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാലുാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം വഴി ആഷിക് പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഒട്ടേറെ തവണ പ്രണയാഭ്യർഥന നടത്തി. ഇതോടെ സംഭവം അറിഞ്ഞ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ പെൺകുട്ടിയെ ശാസിക്കുകയും ആഷിക്കിന്റെ വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിൽ നിന്ന് യുവാവിനെ പിൻതിരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പെൺകുട്ടിയുടെ പിന്നാലെ നടന്ന ഇയാൾ കുട്ടിയെ കടത്തിക്കൊണ്ടു പോകുക ആയിരുന്നുയ

കഴിഞ്ഞ 9ന് പഠിക്കാൻ പോയ പെൺകുട്ടിയെ ആഷിക് സ്‌കൂട്ടറിൽ കയറ്റി പാലോട്ടും അവിടെ നിന്ന് ബസിൽ നാഗർകോവിലിലും മറ്റ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിനിയെ കാണാതായതോടെ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആര്യനാട് എസ്‌ഐ ബി.രമേശൻ, എഎസ്‌ഐ മാരായ എസ്.വിധുകുമാർ, എസ്.ബിജു, എസ്സിപിഒ മാരായ ആർ.വിജി, ആർ.മഹേശ്വരി, വി.പി.പ്രമീദ എന്നിവരുടെ സംഘമാണ് ആഷികിനെ പിടികൂടിയത്.