- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ; പിടിയിലായ യുവതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച പ്രിന്ററും സ്‌കാനറും കണ്ടെടുത്ത് പൊലീസ്
പന്തളം: 2000 രൂപയുടെ കള്ളനോട്ട് കടയിൽ മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരാണ് പിടിയിലായത്. ദീപ്തിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 രൂപയുടെ ഏഴ് കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രി 8ന് സാധനങ്ങൾ വാങ്ങാൻ സ്‌റ്റേഷനറി കടയിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഇരുവരും 2000 രൂപയുടെ കള്ളനോട്ട് നൽകി. താഹ നിയാസ് നൽകിയ നോട്ടിൽ സംശയം തോന്നിയതിനെത്തുടർന്ന് ജോർജ്കുട്ടി ഇയാൾ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ദീപ്തിയുടെ വീട്ടിൽനിന്നു 2000, 500, 200, 100 രൂപയുടെ നോട്ടുകൾ അച്ചടിച്ചിരുന്നതായി പ്രതികൾ പറഞ്ഞു.