- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ ഹാഷിഷുമായി യുവതി പിടിയിൽ; അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 1.21 കിലോ ഹാഷിഷുമായി പിടിയിലായത് 33കാരി: രാമിയയെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ ഹാഷിഷുമായി യുവതി പിടിയിൽ. അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താൻ ശ്രമിച്ച 1.21 കിലോഗ്രാം ഹഷിഷുമായാണ് യുവതി കസ്റ്റംസിന്റെ വലയിലായത്. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ബഹ്‌റൈനിലേക്കു പോകാനെത്തിയയപ്പോൾ നടത്തിയ ദേഹ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹഷിഷ് കണ്ടെത്തുകയായിരുന്നു. മൂന്ന് പാക്കറ്റുകളിലായാണ് ഇവ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്. രാമിയയെയും ഹഷിഷും പിന്നീട് പൊലീസിനു കൈമാറി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. രാമിയയെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

