- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻകാല സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ തെരഞ്ഞെടുക്കപ്പെട്ട ഓക്സ്ഫോർഡ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡണ്ട് രാജി വയ്ക്കേണ്ടി വന്നത് എന്തുകൊണ്ട് ? രശ്മിയുടെ രാജിയിൽ ചോദ്യം ഉന്നയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി; ബ്രിട്ടന്റെ വംശീയത ഇന്ത്യയിൽ ചർച്ചയാകുമ്പോൾ
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ആദ്യത്തെ, ഇന്ത്യൻ വംശജയായ വനിതാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട രശ്മി സാമന്തിന് സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപേ അത് രാജിവയ്ക്കേണ്ടിവന്നത് ചില സമ്മർദ്ദങ്ങൾ മൂലമായിരുന്നു. പണ്ടെങ്ങോ ചില സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റിന്റെപേരിൽ ഉയർന്ന വിവാദം ആളിക്കത്തിച്ച്, സമ്മർദ്ദം ഉണ്ടാക്കിയാണ് അവരെ രാജിവയ്‌പ്പിച്ചത്. എന്നാൽ, ഇപ്പോൾ ഇതിൽ രശ്മി സാമന്തിന് പിന്തുണയുമായെത്തുകയാണ് ഇന്ത്യൻ സർക്കാർ. രശ്മിയുടെകാര്യം താൻ ബ്രിട്ടനുമായി സംസാരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ പറഞ്ഞു.
വംശീയതയാകാം ഇത്തരത്തിൽ ഒരു നടപടിയുടെ പുറകിലെ കാരണമെന്ന് പറഞ്ഞ മന്ത്രി, തനിക്കോ തന്റെ രാജ്യത്തിനോ വംശീയവിദ്വേഷം പരത്തുന്നവർക്കെതിരെ കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. മലേഷ്യൻ സന്ദർശനത്തിനിടെ എടുത്ത ഒരു ചിത്രത്തിനു താശെ ചിങ് ചാംഗ് എന്നെഴുതിയതായിരുന്നു ഇവർക്കെതിരെ കടുത്ത വിമർശനങ്ങൾക്ക് കാരണമായത്. മന്ദാരിൻ ഭാഷയിൽ ഈ വാക്കുകൾക്ക് സസ്യാഹാരം കഴിക്കുക എന്നർത്ഥമുണ്ടെന്നും തികഞ്ഞ സസ്യാഹാരിയായ താൻ അത് പ്രോത്സാഹിപ്പിക്കാൻ ഈ വാക്കുകൾ ഉപയോഗിച്ചു എന്നുമാണ് ഈ കർണ്ണാടകാ സ്വദേശിനി ആദ്യം അവകാശപ്പെട്ടത്.
എന്നാൽ അത്, ഗൂഗിൾ ട്രാൻസ്ലേഷനിൽ മാത്രമുള്ള പരിഭാഷയാണെന്നും തദ്ദേശീയർ ഇത്തരമൊരു അർത്ഥത്തിൽ ഈ പദങ്ങൾ ഉപയോഗിക്കാറില്ല എന്നും അവകാശപ്പെട്ട് മന്ദാരിൻ സംസാരിക്കുന്ന ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. പാശ്ചാത്യർ, അവജ്ഞയോടെ ചൈനാക്കാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളാണിതെന്നും, ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചതിലൂടെ കടുത്ത വംശീയ വിദ്വേഷമാണ് രശ്മി പ്രദർശിപ്പിച്ചതെന്നുമായിരുന്നു വാദം.
ഭൂതകാല ദുരിതങ്ങളുടെ പൊള്ളയായ സ്വപ്നങ്ങൾക്കൊരു സ്മാരകം എന്ന് ബെർലിനിലെ ഹോളോകാസ്റ്റ് മെമോറിയലിന്റെ ചിത്രത്തിനിട്ട അടിക്കുറിപ്പും വിവാദമായിരുന്നു. പിന്നീട് ഈ പോസ്റ്റുകള്യു പേരിൽ രശ്മി മാപ്പു പറഞ്ഞെങ്കിലും, വംശീയ വിവേചനത്തിനെതിരെ ക്യാമ്പസിൽ നിലനിൽക്കുന്ന ചില കൂട്ടായ്മകളുടെ സമ്മർദ്ദത്തിനു വഴങ്ങി അവർ രാജിവയ്ക്കുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് വിശദമായൈ ബ്രിട്ടീഷ് അധികൃതരുമായി സംസാരിക്കുമെന്ന ജയശങ്കർ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ നാട്ടിൽ ഉള്ളവർക്ക് വംശീയ വിവേചനത്തിനെതിരെ മൗനം പൂകാൻ ആകില്ലെന്നു പറഞ്ഞ മന്ത്രി അതും, ഇത്രയധികം ഇന്ത്യൻ വംശജരുള്ള സ്ഥലത്ത് അത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും പറഞ്ഞു. സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ അദ്ഭുതകരമായ പ്രകടനമായിരുന്നു രശ്മി സാമന്ത് കാഴ്‌ച്ചവച്ചത്. പോൾ ചെയ്ത 3,708 വോട്ടിൽ 1,966 വോട്ടുകളാണ് രശ്മി നേടിയത്.
അതായത്, അവരുടെ മൂന്ന് എതിരാളികൾക്ക് കിട്ടിയ വോട്ടുകൾ ഒരുമിച്ചു കൂട്ടിയാൽ പോലും രശ്മിക്ക് കിട്ടിയ വോട്ടുകളുടെ അത്രയും വരില്ല.