ന്യൂഡൽഹി: പീഡന കേസിലെ പ്രതിക്ക് ജാമ്യം കിട്ടാൻ ഇരയായ പെൺകുട്ടിക്ക് രാഖി കെട്ടിക്കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കഴിഞ്ഞവർഷം ജൂലൈയിലെ വിധിക്കെതിരെ 9ഒൻപത് വനിത അഭിഭാഷകർ ചേർന്നു നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി.