- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ നിക്ഷേപം 74 ശതമാനം ആയി ഉയർത്തി; ഇൻഷുറൻസ് നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി
ന്യൂഡൽഹി: ഇൻഷുറൻസ് നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള നിക്ഷേപം നിലവിലെ 49 ശതമാന പരിധിയിൽ നിന്നു 74% ആയി വർധിക്കിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി. സൂക്ഷ്മപരിശോധനയ്ക്കു പാർലമെന്ററി സ്ഥിരം സമിതി മുൻപാകെ ബിൽ വിടണമെന്ന പ്രതിപക്ഷ ആവശ്യം വകവയ്ക്കാതെയാണ് നടപടി.
നിർദ്ദേശം രാജ്യത്തെ അപകടത്തിലാക്കുമെന്നും 1938 ലെ നിയമം മൂന്നാം തവണയാണ് ബിജെപി ഭേദഗതി ചെയ്യുന്നതെന്നും കോൺഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ ബഹളത്തിനിടെ സഭ 4 തവണ നിർത്തിവയ്‌ക്കേണ്ടി വന്നു.
Next Story