- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടികിട്ടാപ്പുള്ളി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ; ഇടുക്കി സ്വദേശി അറസ്റ്റിലായത് തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കവെ
ചെറുതോണി: പിടികിട്ടാപ്പുള്ളിയായി കഞ്ഞിക്കുഴി പൊലീസ് പ്രഖ്യാപിച്ച ക്രിമിനൽ കേസ് പ്രതി 13 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും അറസ്റ്റിൽ. രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന പുതുവൽ പുത്തൻവീട്ടിൽ ജോസിനെ (44) ആണു തിരുവനന്തപുരത്ത് നിന്നും പിടികൂടിയത്. ജോസ് മറ്റൊരു വിവാഹം കഴിച്ച് ഭാര്യയും മക്കളുമായി താമസിച്ചു വരികെയാണ് പിടിയിലായത്.
കീരിത്തോട് പകുതിപ്പാലത്ത് ഭാര്യയും മക്കളുമായി താമസിച്ചിരുന്ന ജോസ് 2008 ൽ രണ്ട് അടിപിടിക്കേസുകളിൽ പ്രതിയായതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തി തിരുവല്ലം മുട്ടളക്കുടി ഭാഗത്തുള്ള യുവതിയെ വിവാഹം കഴിച്ചു വ്യാജവിലാസത്തിൽ ഒളിച്ചു താമസിക്കുകയായിരുന്നു.
വ്യാപകമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കിട്ടാതെ വന്നതോടെ ജോസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവനന്തപുരത്തു താമസിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഞ്ഞിക്കുഴി ഇൻസ്‌പെക്ടർ സിബി തോമസ്, എസ്‌ഐ ടി.എസ്.റോയിമോൻ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സാജു, ജോബി, സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.