- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 കൊല്ലം മുൻപ് ഒന്നു പുകഞ്ഞപ്പോൾ ആകാശ വാതായങ്ങൾ അടച്ചിട്ടത് ഒരാഴ്ച്ചയോളം; 6000 വർഷത്തിനു ശേഷം അഗ്നി വർഷിച്ച് ഐസ്ലാൻഡിക് അഗ്‌നിപർവ്വതം; ലാവയും ചാരവും പരക്കുമ്പോൾ യൂറോപ്പിലെ വിമാനയാത്രകൾ ആശങ്കയിലേക്ക്
നീണ്ട ആറു സഹ്സ്രാബ്ദങ്ങൾക്ക് ശേഷം ഐസ്ലാൻഡിക് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അന്തരീക്ഷമാകെ പരന്ന തിളച്ച ലാവയും പറന്നുയരുന്ന ചാരവും എല്ലാംചേർന്ന് ആരെയും ഭയപ്പെടുത്തുന്നചിത്രങ്ങളാണ് പുറത്തുവരുന്നത്. ഐസ്ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്നും 40 കി. മീ അകലെയാണ് ഈ അഗ്‌നിപർവ്വതം സ്ഥിതിചെയ്യുന്നത്. ഏകദേശം 900 വർഷങ്ങൾക്ക് മുൻപ് ഇതിനു സമീപത്തുള്ളമറ്റൊരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചിരുന്നു.
ഏറെ സന്ദർശകരെത്തുന്ന ബ്ലൂ ലഗൂൺ ജിയോതെർമൽ സ്പാ എന്ന ടൂറിസ്റ്റുകെന്ദ്രത്തിനടുത്തായാണ് ഈ അഗ്‌നിപർവ്വതം സ്ഥിതിചെയ്യുന്നത്. അതിന്റെ സമീപത്തേക്ക് ആരും ചെല്ലരുതെന്ന നിർദ്ദേശം സർക്കാർ നൽകിക്കഴിഞ്ഞു. നീണ്ട മലനിരകളുടെ താഴ്‌വാരത്തിലെ ഒരു പിളർപ്പിലൂടെ തിളച്ചുമറിയുന്ന ചുവന്ന ലാവ പതഞ്ഞൊഴുകിയെത്തുന്ന കാഴ്‌ച്ച കോസ്റ്റ് ഗാർഡിന്റെ ഒരു ഹെലികോപ്റ്ററിൽ നിന്നാണ് പകർത്തിയത്. ശനിയാഴ്‌ച്ചയും ലാവയൊഴുക്ക് തുടരുകയാണ്. നീല നിറത്തിലുള്ള ഒരു വാതകവും ഈ പിളർപ്പിലൂടെ വന്ന് അന്തരീക്ഷത്തിൽ പരക്കുന്നുണ്ട്.
ഐസ്ലാൻഡിലെ കെഫ്ലാവിക് അന്താരാഷ്ട്ര വിമാനത്താവലവും മത്സ്യബന്ധന തുറമുഖമായ ഗ്രിൻഡാവിക്കും ഇവിടെ നിന്നും അധികം ദൂരെയല്ലാതെയാണ് സ്ഥിതി ചെയ്യുന്നത് എങ്കിലും, സ്ഫോടനം നടന്ന സ്ഥലം ഏറെക്കുറെ ആൾത്താമസം ഇല്ലാത്തതാണ്. അതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടയ്ക്കിടെ ഈ ഭാഗത്ത് മഴയും പെയ്യുന്നുണ്ട്.
ഭൗമപ്രതിഭാസങ്ങളെ നിരീക്ഷിക്കുന്ന ഐസ്ലാൻഡിക് മെറ്റിരിയോളജിക്കൽ ഓഫീസ് (ഐ എം ഒ) പറയുന്നത് ഇതൊരു ചെറിയ സ്ഫോടനമാണെന്നാണ്. അഗ്‌നിപർവ്വത മുഖത്തിന്റെ നീളം ഏകദേശം 1640 മുതൽ 3280 അടിവരെ മാത്രമാണ്. അതുപോലെ ഒരു ചതുരശ്രകിലോമീറ്ററിൽ താഴെ വിസ്തീർണ്ണത്തിൽ മാത്രമേ ലാവ വ്യാപിക്കുകയുള്ളു എന്നും ഇവർ പറയുന്നു.
മഞ്ഞുപാളികളും അഗ്‌നിപർവതങ്ങളും ഉള്ള ഒരു പ്രത്യേകതരം ഭൂപ്രകൃതിയാണ് ഐസ്ലാൻഡിന്റെത്. അതുകൊണ്ടുതന്നെ അഗ്‌നിയുടെയും മഞ്ഞിന്റെയും ഭൂമി എന്നൊരു വിളിപ്പേരുകൂടി ഈ ചെറു രാഷ്ട്രത്തിനുണ്ട്. ഇവിടത്തെ അഗ്‌നിപർവ്വത സ്ഫോടനങ്ങളുടെ പ്രത്യേകത ലാവ നിർത്താതെ ഒഴുകിക്കൊണ്ടിരിക്കും എന്നതാണ്. വലിയ സ്ഫോടനത്തോടെ പൊട്ടിച്ചെറിച്ച് ചാരവും മറ്റും വളരെ ഉയരത്തിലേക്ക് തെറിപ്പിക്കില്ല. ഇപ്പോൾ പൊട്ടിത്തെറിച്ച അഗ്‌നിപർവ്വതം സ്ഥിതിചെയ്യുന്ന ക്രിസുവിക് അഗ്‌നിപർവ്വത മേഖലയിൽ 900 വർഷങ്ങൾക്ക് മുൻപാണ് ഇതിനു മുൻപ് അഗ്‌നിപർവ്വത സ്ഫോടനം ഉണ്ടായിട്ടുള്ളത്.
എന്നാൽ ഫെബ്രുവരി 24 ന് ഈ മേഖലയിൽ, റിറ്റ്ച്ചർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതോടെ ഈ മേഖലയിലെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ ചലനത്തെ തുടർന്ന് അസാധാരണമാം വിധം ധാരാളം തുടർചലനങ്ങൾ ഉണ്ടായി. 50,000 തുടർചലനങ്ങളാണ് രേഖപ്പെടുത്തിയത്. 1991, ഭൂകമ്പത്തിന്റെ ഇലക്ട്രോണിക് റെക്കോർഡിങ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ തുടർചലനങ്ങളുടെ എണ്ണമാണിത്.3000 തുടർചലനങ്ങളാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും അധികമുള്ളത്.
ഖരരൂപത്തിലുള്ള മാഗ്മ പാറകളുടെ കഷ്ണങ്ങളും വാതകവും പുറത്തേക്ക് തള്ളുന്നുണ്ടെങ്കിലും ചാരം വലിയതോതിൽ വരുന്നില്ല. വാതക പ്രസാരണത്തെ ശാസ്ത്രജ്ഞന്മാർ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെങ്കിലും വിശദവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇത്തരം വാതകങ്ങൾ, പ്രത്യേകിച്ച് സൾഫർ ഡൈ ഓക്സൈഡ് അഗ്‌നിപർവ്വത സ്ഫോടനമുണ്ടായാൽ അന്തരീക്ഷത്തിൽ വ്യാപിക്കുക സാധാരണമാണ്. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്ന് മാത്രമല്ല, മനുഷ്യ ജീവനു കൂടി ഭീഷണിയാണ്.
മറുനാടന് മലയാളി ബ്യൂറോ