- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടാർപുഴയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; കാണാതായ പിതാവിനായി തിരച്ചിൽ തുടരുന്നു: പിതാവ് 13കാരിയായ മകളുമൊന്നിച്ച് പുഴയിൽ ചാടിയതെന്ന് റിപ്പോർട്ട്
കളമശേരി: മുട്ടാർപുഴയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപത്തു നിന്നും കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽ ബീറ്റ ഗ്രീൻ 6എയിൽ താമസിക്കുന്ന സനു മോഹന്റെ മകൾ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്. കാണാതായ പിതാവിന് വേണ്ടി തിരച്ചിൽ തുടരുന്നു.
സനുമോഹൻ മകളുമൊന്നിച്ചു പുഴയിൽ ചാടിയതാണെന്നു പൊലീസ് സംശയിക്കുന്നു. ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം വൈകിട്ട് 7മണിയോടെ അവസാനിപ്പിച്ചു. എന്നാൽ ഈ കടുംകൈക്ക് പിന്നിലെ കാരണം വ്യക്തമല്ല.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് മഞ്ഞുമ്മൽ പാലത്തിലൂടെ യാത്ര ചെയ്തവരാണ് പുഴയിൽ ഒഴുകി നടക്കുന്ന വൈഗയുടെ മൃതദേഹം കണ്ടത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച രാത്രി 9.10 മുതൽ ഇരുവരെയും കാൺമാനില്ലെന്നു കാണിച്ച് സനു മോഹന്റെ ബന്ധുവായ പ്രവീൺ ഇന്നലെ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിൽ പറയുന്നതിങ്ങനെ: സനുമോഹനും ഭാര്യ രമ്യയും മകൾ വൈഗയും 5 വർഷമായി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് താമസം. ഇന്റീരിയർ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹൻ. ഞായർ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു. പിന്നീട് ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.