ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 14 ഭീകരർക്കു ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ഒളിവിലുള്ള അഞ്ച് പേരെയും ചേർത്താണു ശിക്ഷ. പ്രതികൾക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

ഹർക്കത്തുൽ ജിഹാദ് ബംഗ്ലാദേശ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണു പ്രതികൾ. 2000 ജൂലൈയിൽ തിരഞ്ഞെടുപ്പു റാലിക്കിടെ ബോംബാക്രമണത്തിലൂടെ ഹസീനയെ വധിക്കാൻ ശ്രമിച്ചെന്നാണു കേസ്.