- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മിഷനറി ദമ്പതിമാർ കോവിഡ് ബാധിച്ച് മരിച്ചത് 15 മിനിറ്റുകളുടെ വ്യത്യാസത്തിൽ
ഫോർട്ട് ലോർഡെയ്ൽ (ഫ്ളോറിഡ) : ദശാബ്ദങ്ങളോളം മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മിഷനറി ദമ്പതിമാർ കോവിഡ് ബാധിച്ചതിനെ തുടർന്ന് 15 മിനിറ്റുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു .ബിൽഎസ്തേർ എന്നിവരുടെ 67 വർഷങ്ങളുടെ ദാമ്പത്യജീവിതമാണ് മാർച്ച് ആദ്യ വാരം കോവിഡ് തട്ടിയെടുത്തത് .
കരീബിയൻ ഐലൻഡ് , മിഡിൽ ഈസ്ററ് എന്നിവടങ്ങളിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ദമ്പതിമാർ കഴിഞ്ഞ നാൽപ്പത് വർഷമായി ഫ്ലോറിഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ച വരികയായിരുന്നു . അസംബ്ലി ഓഫ് ഗോഡ് ചർച്ച് ശുശ്രൂഷകരായിരുന്നു .
ഇരുവരും പത്തു വർഷം ജമൈക്കയിലും എഴ് വർഷം ലെബനോനിലും ക്രിസ്തീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു . 1970 ലാണ് ഫോറിഡയിൽ തിരിച്ച് എത്തി ഇരുവരും പ്രവർത്തനങ്ങളിൽ സജീവമായത് . മരിക്കുമ്പോൾ ബില്ലിന് 88 വയസ്സും ഭാര്യ എസ്തറിന് 92 വയസ്സുമായിരുന്നു .
ഇരുവരും ഒരുമിച്ച് മരിച്ചതിന്റെ ദുഃഖം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു , മരണവിവരം വെളിപ്പെടുത്തി കൊണ്ട് മകൾ പറഞ്ഞു . മാതാപിതാക്കളുടെ ജീവിതം മറ്റുള്ള അനേകർക്ക് മാതൃകയായിരുന്നു . അറുപത്തിയേഴ് വർഷം വിജയകരമായ ദാമ്പത്യ ജീവിതം നയിച്ച മാതാപിതാക്കൾക്ക് മരണത്തിലും ഒരുമിക്കാൻ കഴിഞ്ഞുവെന്നത് ദൈവനിശ്ചയമായിരിക്കുമെന്നും മകൾ പറഞ്ഞു.