കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം പല രാജ്യങ്ങളിലും എത്തിക്കഴിഞ്ഞു. വൈറസിന്റെ വകഭേദങ്ങളിൽ ഏറ്റവും വേഗം പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ വകഭേദത്തെ തടയാൻ വാക്‌സിനേഷൻ കൊണ്ടും കഴിയെല്ലന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. വാക്‌സിൻ എടുത്താലും 30 ശതമാനം സാധ്യത ഈ വകഭേദം പിടിപെടാനുണ്ടെന്നാണ് സെയന്റിഫിക് അഡൈ്വസേഴ്‌സ് ബോർഡ് കണ്ടെത്തിയത്. സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എമർജിൻസിയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

കോവിഡിനെതിരായ രോഗപ്രതിരോധ പ്രതികരണത്തിന്റെ ആന്റിബോഡികൾ മാത്രമല്ല - വെളുത്ത രക്താണുക്കളും സഹായിക്കുന്നതായും അണുബാധയെ ചെറുക്കുന്നതിൽ അവ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും സേജ് കണ്ടെത്തി. മുമ്പ് വൈറസ് ബാധിച്ച ദക്ഷിണാഫ്രിക്കൻ രോഗികളെ പുതിക വഭേദം പിടികൂടിയതായും രോഗപ്രതിരോധ കുത്തിവയ്പ് രോഗികൾക്ക് ഇനിയും പിടിപെടാൻ സാധ്യതയുണ്ടെന്നും ഇവർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് ഔദ്യോഗികമായി ആ.1.351 എന്നാണ് അറിയപ്പെടുന്നത്. രോഗപ്രതിരോധവ്യവസ്ഥയിൽ നിന്ന് തടയാൻ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനിൽ മൂന്ന് പ്രധാന മ്യൂട്ടേഷനുകൾ ഇവയിൽ കണ്ടെത്തിയെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിലെ വാക്‌സിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇത്തരം പ്രോട്ടീൻ തിരിച്ചറിയാൻ ആളുകളുടെ ശരീരത്തെ പരിശിലിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറയനുന്നു.

ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനങ്ങളിൽ, കോവിഡിന്റെ പഴയ വകഭേദം ബാധിച്ച ആളുകൾക്ക് ഒരിക്കലും അണുബാധയുണ്ടാകാത്ത രോഗികളെ കാളും പുതിയ വകഭേദം പിടിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.എന്നാൽ ബ്രസീലിയൻ പി 1 വേരിയന്റിന് ആശങ്ക കുറവാണ്, കാരണം അതിൽ മ്യൂട്ടേഷനുകൾ കുറവാണെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
65 വയസ്സിന് താഴെയുള്ള മുതിർന്നവരിൽ നടത്തിയ പഠനത്തിൽവാക്‌സിൻ കഠിനമായ രോഗം തടയുന്നതിന് വെറും 10 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയത്.

താരതമ്യപ്പെടുത്തുമ്പോൾ, ജോൺസന്റെയും ജോൺസന്റെയും വാക്‌സിൻ ദക്ഷിണാഫ്രിക്കയിൽ 64 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നത് ആശ്വാസമാകുന്നു.ഇപ്പോൾ പടർന്ന് കൊണ്ടിരിക്കുന്ന ബ്രസിലിയൻ വകഭേദവും ദക്ഷിണാഫ്രിക്കൻ വകഭേദവും മൂലം പല രാജ്യങ്ങളുടെ അവധിയാഘോഷങ്ങളെ പോലും ഇല്ലാതാക്കിയിരിക്കുകയാണ്. എന്നാൽ പുതിയ വകഭേദങ്ങൾ വരുന്നത് തടയാനുള്ള തയ്യാറെടുപ്പുകളാണ് യുകെയും നടത്തുന്നുണ്ടെങ്കിലും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇതുവരെ സൗത്ത് ആഫ്രിക്കൻ വകഭേദം തന്നെ യുകെയിൽ 412 കേസുകൾ കണ്ടെത്തിയിട്ടുണ്ട്, ഇത് കൂടുതൽ വ്യാപകമാകാൻ സാധ്യതയുണ്ട്.

കോവിഡ് മരണങ്ങൾ മൂന്ന് ലക്ഷം കടന്നതിന്റെ ഞെട്ടലിൽ ബ്രസീൽ
കൊറോണ വൈറസാ ബാധിച്ച് മരിച്ചവരുടെ എണ്ണം ബ്രസീലിൽ 300,000 തികഞ്ഞതോടെ ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയായാണ് വിലയിരുത്തപ്പെടുന്നത്. ചൊവ്വാഴ്ച മാത്രം ബ്രസീലിൽ 3158 പേർ കോവിഡ് മൂലം മരിച്ചതായാണ് കണക്കുകൾ. കൂടാതെ വ്യാഴാഴ്ച ഒരു ദിവസം മാത്രം രാജ്യത്ത് ഒരു ലക്ഷം പുതിയ കോവിഡ് -19 കേസുകൾ മറികടന്നതോടെ ് മറ്റൊരു റെക്കോർഡ് കൂടി രാജ്യം സ്വന്തമാക്കി.

കുറഞ്ഞത് 12.3 ദശലക്ഷം ആളുകൾക്ക് ബ്രസീലിൽ കൊറോണ വൈറസ് ബാധിച്ചതായി അറിയപ്പെടുന്നു. അമേരിക്കയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ രോഗം ബാധിച്ച രാജ്യമാണിത്. രാജ്യത്തിന്റെ വാക്‌സിനേഷൻ ഡ്രൈവ് സാവധാനത്തിൽ ആണ് നീങ്ങുന്നതെന്നും സാമൂഹിക അകലം പോലുള്ള മാനദണഡങ്ങൾ പാലിക്കുന്നതിൽ നിന്നും രാജ്യം പിന്നിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഏഴു ദിവസങ്ങളിൽ ബ്രസീലിലെ പുതിയ ദൈനംദിന അണുബാധകളുടെ ശരാശരി 77,050 ആണ് - ഇത് ജനുവരിയിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ്. ചൊവ്വാഴ്ച ആദ്യമായി മരണസംഖ്യ 3,000 കവിഞ്ഞു. ബ്രസീലിലെ ദൈനംദിന മരണസംഖ്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. മഹാമാരിയെ നേരിടാൻ ഒരു പ്രതിസന്ധി സമിതി രൂപീകരിക്കുന്നതായി പ്രസിഡന്റ് ജെയർ ബോൾസോനാരോ ബുധനാഴ്ച യോഗം വിളിച്ചിരുന്നു.