- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുങ്ങി കിടക്കുന്ന എവർ ഗിവണിനെ മാറ്റാൻ ഇനിയും ദിവസങ്ങൾ എടുക്കും; സൂയസ് കനാലിലുണ്ടായ ട്രാഫിക് ജാമിൽ പെട്ടുപോയത് 321 വെസ്സലുകൾ: ചരക്കു കപ്പലുകളിൽ കുടുങ്ങി കടക്കുന്നവയിൽ ആയിരക്കണക്കിന് മൃഗങ്ങളും: വെള്ളവും ഭക്ഷണവും തീർന്ന് തുടങ്ങിയതോടെ ആശങ്ക
സൂയസ് കനാലിൽ കുടുങ്ങിയ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എവർ ഗിവൺ മാറ്റണമെങ്കിൽ ഇനിയും ദിവസങ്ങൾ എടുക്കും. എവർ ഗിവൺ കുടുങ്ങിയതോടെ ഉണ്ടായ ട്രാഫിക് ജാമിൽ 321ഓളം വെസലകളാണ് കനാലിൽ കുടുങ്ങി കിടക്കുന്നത്. ഇതിൽ പത്തോളം ചരക്കു കപ്പലുകളിലായി ആയിരക്കണക്കിന് മൃഗങ്ങളും കുടുങ്ങി കിടക്കുന്നത് ആശങ്ക ഏറ്റുകയാണ്. ഈ മൃഗങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. മൃഗങ്ങൾക്കുള്ള ഭക്ഷണവും വെള്ളത്തിന്റെയും ലഭ്യത കുറഞ്ഞതാണ് പുതിയ വെല്ലുവിളിയായിരിക്കുന്നത്. ഇനി രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടി മാത്രമുള്ള ഭക്ഷണമാണ് ഉള്ളത്.
കഴിഞ്ഞ അഞ്ച് ദിവസമായി സൂയസ് കനാലിലെത്തിയ 321 വെസ്സലുകളാണ് കുടുങ്ങി കിടക്കുന്നത്. എന്നാൽ സൂയസ് കനാലിൽ കുടങ്ങി പോയ എവർ ഗിവണിനെ ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല. അതേസമയം ചരക്ക് കപ്പലുകൾ പലതും വഴിതിരിച്ചുവിടുകയാണ്. തെക്കേ ആഫ്രിക്കൻ മേഖലയിൽ കൂടിയുള്ള വഴിതിരിച്ചുവിടൽ ചരക്ക് നീക്കത്തിന് ആഴ്ചകളുടെ കാലതാമസമാണ് ഉണ്ടാക്കുക. ചെലവും കൂടും. കടൽക്കൊള്ളയ്ക്ക് പേരുകേട്ട ഈ മേഖലയിൽ കൂടിയുള്ള ചരക്ക് നീക്കം ആശങ്കയും വർധിപ്പിക്കുന്നു. കപ്പൽ പുറത്തെടുക്കാൻ ആഴ്ചകൾ വേണ്ടിവന്നേക്കുമെന്നാണ് ചില വിദഗ്ധ സംഘങ്ങൾ വിലയിരുത്തുന്നത്. ഇത് കണക്കിലെടുത്ത് പല കപ്പലുകളും ബദൽ മാർഗങ്ങൾ സ്വീകരിച്ചുതുടങ്ങി.
9600 കോടി യു.എസ്. ഡോളർ (ഏകദേശം 69,740 കോടി രൂപ) മൂല്യമുള്ള ചരക്കുകളാണ് വിവിധ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കൾ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു വെള്ള ടാങ്കറും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
അതേസമയം ടഗ്ബോട്ടുകളും ഡ്രെഡ്ജറുകളും ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്ന കപ്പലിനെ പുറത്തെടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെടുകയാണുണ്ടായത്. കപ്പലിലെ ചരക്ക് നീക്കം ചെയ്ത് ഭാരം കുറച്ച് കപ്പൽ നീക്കുക, ടഗ്ഗ് ബോട്ടുകൾ ഉപയോഗിച്ച് കപ്പലിനെ വലിച്ചകത്തുക, മണ്ണുമാന്തി കപ്പലുകളുപയോഗിച്ച് ചളിയിലേക്ക് ഇടിച്ചുകയറി നിൽക്കുന്ന കപ്പലിന്റെ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ രക്ഷാപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
എവർ ഗിവൺ കപ്പൽ പുറത്തെത്തിച്ചാൽ ഈ ഭാഗത്ത് കുടുങ്ങിയ മറ്റ് കപ്പലുകൾക്ക് യാത്ര തുടരാനാവും. എന്നാൽ ഒരേ ഭാഗത്തേക്കുള്ള നിരവധി കപ്പലുകൾ ഒരുമിച്ച് യൂറോപ്യൻ തീരത്തേക്ക് യാത്ര പുനരാരംഭിക്കുന്നത് തീരത്ത് കപ്പൽ അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തലവേദനകളും സൃഷ്ടിക്കും.
കപ്പൽ അകപ്പെട്ട മണ്ണ് നീക്കാനുള്ള ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ 87 ശതമാനം പൂർത്തിയാക്കിയതായാണ് സൂയസ് കനാൽ അഥോറിറ്റി പറയുന്നത്. ഡ്രെഡ്ജിങ് വിദഗ്ധരുടെ സംഘത്തെ രക്ഷാപ്രവർത്തനത്തിനായി അയക്കാൻ യുഎസ് നേവിക്കും പദ്ധതിയുള്ളതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
കപ്പൽ സൂയസ് കനാലിൽ കുടുങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എവർ ഗിവൺ ക്രൂ ആൻഡ് മെയിന്റനൻസ് വിഭാഗം ബെർണാഡ് ഷുലെ പറഞ്ഞു. അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ചൈനയിൽ നിന്ന് നെതർലാൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയിലായിരുന്നു എവർ ഗ്രീൻ കമ്പനിയുടെ എവർ ഗിവൺ എന്ന ഭീമൻ ചരക്കുക്കപ്പൽ. കിയ ഓട്ടോമൊബൈൽസ്, ബിയർ നിരവധി കേസുകൾ, ക്രൂഡ് ഓയിൽ തുടങ്ങി ബില്ല്യൺ ഡോളറുകളുടെ ചരക്കാണ് കപ്പലിലുള്ളത്. ഭീമൻ ചരക്കുകപ്പലിനെ ചലിപ്പിക്കാൻ 20,000 ക്യൂബിക് മീറ്റർ(7,06,000 ക്യൂബിക് അടി) മണൽ നീക്കേണ്ടി വരുമെന്ന് വിലയിരുത്തൽ.