- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച 227 പാലങ്ങളുടെ പട്ടിക പുറത്തു വിട്ട് ഉമ്മൻ ചാണ്ടി; പട്ടിക പുറത്തു വിടാൻ ഇടതിനോട് വെല്ലുവിളിയും; വികസന ചർച്ചയുമായി ഉമ്മൻ ചാണ്ടി
കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മൻ ചാണ്ടി ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം എൽ.ഡി.എഫിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
എൽ.ഡി.എഫ്. കാലത്ത് നിർമ്മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളി. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നാലായിരത്തിലേറെ ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
യുഡിഎഫ് കാലത്തു നിർമ്മിച്ച 227 പാലങ്ങളുടെ പട്ടിക പുറത്തു വിടുന്നു. എൽ ഡി എഫ് കാലത്തു നിർമ്മിച്ച പാലങ്ങളുടെ പട്ടിക പുറത്തു വിടാമോ? #Elections2021 #KeralaElections2021 #OCSpeaks
Posted by Oommen Chandy on Saturday, March 27, 2021