മലപ്പുറം: വാളയാറിലെ അമ്മയോട് ചെയ്ത നീതികേടാണ് എൽ.ഡി. എഫ് നൽകുന്ന ഉറപ്പ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പ്രേമ.ജി. പിഷാരടി. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി ഇ. സി ആയിഷയുടെ പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അവർ.

വളയറിലെ അമ്മക്ക് കൊടുത്ത പൂർണ പിന്തുണയാണ് വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയം. സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടിക്ക് ഇത്തരം നീതികേടുകളോട് മുഖം തിരിക്കാനാകില്ല എന്നും അവർ കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി ഇ.സി ആയിഷയുടെ പര്യടനം കോഡൂർ പഞ്ചായത്തിലും, മലപ്പുറം മുനിസിപ്പാലിറ്റിയിലും തുടർന്നു. കോഡൂർ പഞ്ചായത്തിലെ എൻ. കെ പടിയിൽ ആവേശ്വാജ്ജ്വല സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.