മലയാളത്തിന്റെ പ്രിയഗായകൻ എം.ജയചന്ദ്രൻ സംഗീത സംഗീത സംവിധായകന്റെ കുപ്പായമണിയാതെ ഗായകൻ മാത്രമായി മാറിയപ്പോൾ മലയാളിക്ക് ലഭിച്ച രാഗാർദ്രമായ താരാട്ടുപാട്ട് പുറത്തിറങ്ങി. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എംപിയുടെ സംഗീതത്തിലാണ് 'മഞ്ഞു മന്ദാരമേ' എന്ന താരാട്ടുപാട്ട് ജയചന്ദ്രൻ ആലപിച്ചിരിക്കുന്നത്. ജയചന്ദ്രൻ ഇതുവരെ പാടിയ ഗാനങ്ങളെല്ലാം സ്വന്തം സംഗീതത്തിലുള്ളതായിരുന്നു. ഇത് ആദ്യമായി മറ്റൊരാളുടെ സംഗീതത്തിൽ ജയചന്ദ്രൻ പാടുന്നതെന്ന പ്രത്യേകയും'മഞ്ഞു മന്ദാരമേ' എന്ന താരാട്ടുപാട്ടിനുണ്ട്.

പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം യൂട്യൂബിൽ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. ഉണ്ണി മേനോൻ , സിത്താര കൃഷ്ണകുമാർ , ശ്രേയ ജയ്ദീപ് അടക്കം സംഗീത മേഖലെ നിരവധി പേർ ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകഴിഞ്ഞു.

എം.ജയചന്ദ്രൻ ഗാനം ആലപിക്കുന്നതിന്റെ സ്റ്റുഡിയോ രംഗങ്ങൾക്കൊപ്പം ചേർത്തിരിക്കുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത് സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എംപി യും ഭാര്യ ആൻസി സജീവും മകൻ ധ്യാൻ പ്രശാന്തുമാണ്. വിപിൻ കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഗാനരംഗം ദൃശ്യവത്കരിച്ചിരിക്കുന്നത് ദിവാകൃഷ്ണയാണ്. അശ്വന്ത് എസ് ബിജുവാണ് ഛായാഗ്രഹണം. പി ഫാക്ടർ എന്റർടൈന്മെന്റ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.