വൈറ്റില: പ്രൊഫ. എം.എൻ. വിജയന്റെ മകൾ വൈറ്റില ജൂനിയർ ജനത റോഡിൽ ലൈൻ നമ്പർ രണ്ട് രശ്മിയിൽ വി എസ്. സുനീത (58 -റിട്ട: സെയിൽസ് ടാക്‌സ് ഓഫീസർ) അന്തരിച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച പത്തിന് രവിപുരം പൊതുശ്മശാനത്തിൽ നടക്കും.

ഭർത്താവ്: പരേതനായ പ്രൊഫ. എം.എസ്. മേനോന്റെ മകൻ സി. രാജഗോപാൽ (പേസ് മാർക്കറ്റിങ് സർവീസസ്). മക്കൾ: അശ്വതി രാജ്, സിദ്ധാർഥ് രാജ്. സഹോദരങ്ങൾ: വി എസ്. അനിൽ കുമാർ (മുൻ ഡീൻ കണ്ണൂർ സർവകലാശാല), വി എസ്. സുജാത (കാർഷിക സർവകലാശാല).