ത് കോവിഡ് കാലമാണെങ്കിലും രാജ്യമെങ്ങും ഹോളി ആഘോഷിക്കുകയാണ്. നിറങ്ങൾ വാരി വിതറി സന്തോഷം പങ്കുവെച്ച് ജനം ഹോളി ആഘോഷിക്കുമ്പോൾ ഹോളി ആഘോഷത്തിൽ വ്യത്യസ്തത കൊണ്ടുവന്നിരിക്കുകയാണ് ജിംനാസ്റ്റിക് താരമായ പരുൾ അറോറ.

 
 
 
View this post on Instagram

A post shared by Instagram (@instagram)

സാരിയുടുത്ത് തലകുത്തി മറിഞ്ഞാണ് പരുൾ ആറോറയുടെ ഹോളി ആഘോഷം. സാരിയുടുത്ത് നിറങ്ങൾ വാരിയെറിഞ്ഞ് മലക്കം മറിയുന്ന പരുൾ അറോറയുടെ സ്ലോ മോഷൻ വീഡിയോ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ സൂപ്പർ ഹിറ്റ് ആയിരിക്കുകയാണ്.

ഹൃതിക് റോഷനും ടൈഗർ ഷ്രോഫും അഭിനയിച്ച 'വാർ' എന്ന സിനിമയിലെ ' ജയ് ജയ് ശിവശങ്കർ' എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് സൈബർ ലോകത്ത് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ജിംനാസ്റ്റിക്സിൽ ദേശീയതലത്തിൽ സ്വർണമെഡൽ ജേതാവാണ് പരുൾ അറോറ.