- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച പരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാൽ അഞ്ചുലക്ഷംരൂപവരെ പിഴ; ബ്രെയ്ൽ ലിപി ബാലറ്റിൽ വോട്ട് ചെയ്യാൻ സൗകര്യം
കൊല്ലം: കാഴ്ചപരിമിതിയുള്ളവരുടെ വോട്ട് തടസ്സപ്പെടുത്തിയാൽ അഞ്ചുലക്ഷംരൂപവരെ പിഴ. കാഴ്ച പരിമിതർക്കായി ബ്രെയ്ൽ ലിപി ബാലറ്റിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ർേപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം മറച്ചുവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റമായി പരിഗണിച്ച് നടപടിടെയുക്കുമെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷൻ വ്യക്തമാക്കി. കാഴ്ചവൈകല്യമുള്ളവർ ബൂത്തുകളിൽ എത്തുമ്പോൾത്തന്നെ പ്രിസൈഡിങ് ഓഫീസർ ബ്രെയ്ൽ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുള്ള വിവരം അറിയിക്കണം.
കാഴ്ചപരിമിതിയുള്ളവർ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും സഹായത്തോടെയാണ് മുമ്പ് വോട്ട് ചെയ്യാൻ എത്തിയിരുന്നത്. എന്നാൽ സഹായത്തിനെത്തുന്നവരിൽ പലരും സ്വന്തം രാഷ്ട്രീയതാത്പര്യങ്ങൾ അടിസ്ഥാനമായി വോട്ട് രേഖപ്പെടുത്താത്തത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതൊഴിവാക്കാൻ ബ്രെയ്ൽ ലിപി ബാലറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. മുമ്പും ഇത്തരം ബാലറ്റുകൾ സജ്ജമാക്കിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. ഇതിനു പരിഹാരമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ എല്ലാ വോട്ടെുപ്പുകേന്ദ്രങ്ങളിലും ബ്രെയ്ൽ ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നത്.
ബാലറ്റിൽ സ്ഥാനാർത്ഥികളുടെ പേര് ബ്രെയ്ൽ ലിപിയിൽ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇക്കാര്യം പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് വിശദീകരിച്ചുനൽകണം. അതിനുശേഷം വോട്ടർക്ക് ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിൽ വലതുവശത്തായി ബ്രെയ്്ൽ ലിപിയിൽ അടയാളപ്പെടുത്തിയിട്ടുള്ള സീരിയൽ നമ്പർപ്രകാരം ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം.
സംസ്ഥാനത്ത് ബ്രെയ്ൽ ലിപി ബാലറ്റുകളുടെ വിതരണം അവസാനഘട്ടത്തിലാണ്. വടക്കൻ ജില്ലകളിലെ ബാലറ്റ് വിതരണം പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ബാലറ്റ് വെള്ളിയാഴ്ചയ്ക്കകം വിതരണംചെയ്യും.