ഷിക്കാഗോ: ഗായകനും, സംഗീതാധ്യാപകനുമായിരുന്ന ജയരാജ് നാരായണന്റെ അകാല നിര്യാണത്തിൽ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ അനുശോചനം അറിയിച്ചു.

സംഘടനയുടെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. അമേരിക്കയിലുടനീളം സംഗീത കച്ചേരികളും, അയ്യപ്പ ഭജനകളും നടത്തിയിട്ടുണ്ട്. അനുഗ്രഹീതനായ ഒരു കലാകാരനായിരുന്നു ജയരാജ്. ഡസ്പ്ലെയിൻസിൽ സ്ഥിരതാമസമായിരുന്ന ജയരാജിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

അനുഗ്രഹീതനായ ഈ കലാകാരന്റെ വേർപാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ടി.എൻ.എസ് കുറുപ്പ് അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
സതീശൻ നായർ അറിയിച്ചതാണിത്.