- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നാലര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി; സംഭവിച്ചതെന്തെന്ന് ഇനിയും കണ്ടെത്താനാവാതെ പൊലീസ്: രഹസ്യ ഭാഗത്തും വയറ്റിലും മുറിവുണ്ടായത് എങ്ങനെ എന്നറിയാൻ കുഞ്ഞിന്റെ മൊഴിയെടുക്കും
കോട്ടയം: വയറ്റിലും രഹസ്യ ഭാഗത്തും ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച നാലര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയ വയറിന്റെ ഭാഗം കരിഞ്ഞു തുടങ്ങി. ഇതുവരെ അണുബാധ ഇല്ല എന്നതാണ് ആശ്വാസമായി ഡോക്ടർമാർ കാണുന്നത്. കുഞ്ഞിന്റെ ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞ് ആശുപത്രിയിൽ കൂടെയുള്ള രണ്ടാനമ്മയോട് ഇന്നലെ അൽപം സംസാരിച്ചു. എന്നാൽ പൊലീസിനു കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്താൻ കഴിയുന്ന വിധം ആരോഗ്യം മെച്ചപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് കുട്ടിക്ക് അപകടമുണ്ടായതെന്ന് ഇനിയും കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. കുട്ടിക്ക് മുറിവുണ്ടായത് എങ്ങിനെയെന്ന് അറിയില്ലെന്നാണ് വീട്ടുകാർ നൽകിയ മൊഴി.
മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ ആദ്യ ഭാര്യയുടെ മകളാണ് വയറ്റിലും രഹസ്യഭാഗങ്ങളിലും പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. രണ്ടാനമ്മയും അച്ഛനുമാണ് ആശുപത്രിയിൽ കൂടെയുള്ളത്.മെഡിക്കൽ ബോർഡ് രൂപീകരിച്ച് കുഞ്ഞിന്റെ പരുക്ക് സംബന്ധിച്ചുള്ള സാധ്യതാ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അറിയിപ്പ് ഇന്നലെയാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കു ലഭിച്ചത്.
അസ്ഥിരോഗ വിഭാഗം, ശിശുരോഗ സർജറി വിഭാഗം, ശിശുരോഗ മെഡിസിൻ വിഭാഗം, ത്വക്രോഗ വിഭാഗം, ഫൊറൻസിക് മെഡിസിൻ, ഗൈനക്കോളജി തുടങ്ങിയ വകുപ്പുകളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി ബോർഡ് രൂപീകരിച്ചു.
കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. വി. സവിതയുടെ അധ്യക്ഷതയിൽ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് പൊലീസിനു കൈമാറാനാണ് തീരുമാനം.സംഭവിച്ചതെന്താണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.