മാലൂർ: 75കാരിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്. കപ്പറ്റപ്പൊയിലിനടുത്ത കോറോത്ത് ലക്ഷംവീട്ടിൽ നന്ദിനിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. നന്ദിനിയുടെ മരണത്തിൽ മകൾ ഷേർളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെർളി അമ്മയെ ഓലമടൽകൊണ്ട് തലക്കടിച്ചും ചവിട്ടിയും കൊന്നെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

നന്ദിനി വീട്ടിനകത്ത് കിടപ്പുമുറിയിൽ മരിച്ചനിലയിലാണ് കാണപ്പെട്ടത്. വീട്ടിൽ മകൾ ഷെർളിയും ഭർത്താവ് ഭാസ്‌കരനുമാണ് താമസം. ഭാസ്‌കരൻ ജോലിക്കുപോയ സമയത്ത് ഷേർഷി അമ്മയെ അതി ക്രൂരമായി ചവിട്ടിയും അടിച്ചും കൊലപ്പെടുത്തുക ആയിരുന്നു. നന്ദിനിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി.

പേരാവൂർ ഡിവൈ.എസ്‌പി. ടി.പി.ജേക്കബ്, മാലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ.ബി.ഷൈജു, സബ് ഇൻസ്‌പെക്ടർമാരായ ബി.വി.അബ്ദുറഹിമാൻ, ബാബുരാജ്, രമ്യ, ഹെഡ് കോൺസ്റ്റബിൾമാരായ ഷിബുലാൽ, വിനോദ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നന്ദിനിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വെള്ളിയാഴ്ച വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.