- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയുടെ നീക്കം ലോകമഹായുദ്ധം തന്നെ; ഉക്രേനിയൻ അതിർത്തിയിൽ സൈനിക വിന്യാസം നടത്തുന്നത് ലോക പൊലീസ് ആണെന്ന് തെളിയിക്കാൻ; നിനച്ചിരിക്കാതെ ലോകം ഒരു യുദ്ധത്തിലേക്ക് വഴുതി വീഴുന്നത് ഇങ്ങനെ
തർക്കത്തിലുള്ള ഉക്രേനിയൻ അതിർത്തി പ്രദേശത്തേക്ക് 4000 ഓളം വരുന്ന സൈനികരെ റഷ്യ അയച്ചത് ഒരു പക്ഷെ ഒരു യൂറോപ്യൻ യുദ്ധത്തിനോ, ഒരു ലോക മഹായുദ്ധത്തിനോ വരെ വഴിതെളിച്ചേക്കാം എന്നാണ് സ്വതന്ത്ര റഷ്യൻ സൈനിക നിരീക്ഷകരുടെ വിലയിരുത്തൽ. കിഴക്കൻ ഉക്രെയിനിൽ വിമതരുടെ നിയന്ത്രണത്തിനടുത്തുള്ളതും അടുത്തിടെ റഷ്യയോട് കൂട്ടിച്ചേർക്കപ്പെട്ട ക്രിമിയയുടെ സമീപത്തുള്ളതുമായ അതിർത്തികളിലേക്ക് റഷ്യ കഴിഞ്ഞദിവസം സൈനിക നീക്കം നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമായതോടെ ഉക്രെയിനിലെ റഷ്യയുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കുവാൻ ഒരു സൈക്കോ അനാലിസ്റ്റ് ആവശ്യമാണെന്ന് നിരീക്ഷകനായ പാവെൽ ഫെൽഗെൻഹൗർ പറയുന്നു. എന്നാൽ, ഇത് ഒരു മാസത്തിനകം ഒരു യുദ്ധമായി പരിണമിച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. പാശ്ചാത്യ ലോകം റഷ്യയുടെ ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ വൊറോനെഷ്, റോസ്റ്റോഗ്, ക്രാസ്നോഡാർ മേഖലകളിലെ സൈനിക നീക്കം പരിശോധിക്കുമ്പോൾ ആ ആശങ്ക അസ്ഥാനത്തല്ലെന്നും ഫെൽഗെൻഹൗർ പറയുന്നു.
ഒരു ലോക മഹായുദ്ധം അല്ലെങ്കിൽ കുറഞ്ഞപക്ഷം ഒരു യൂറോപ്യൻ യുദ്ധമായി പരിണമിക്കാനുള്ള എല്ലാ സാധ്യതയും ഈ സംഘർഷാവസ്ഥയിൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം നാറ്റോ സഖ്യം ഉക്രെയിനിലേക്ക് സൈനിക സഹായം എത്തിക്കുകയാണെങ്കിൽ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും റഷ്യ നടത്തുന്നുണ്ട്. നാറ്റൊ സഖ്യം ഇടപെടുകയാണെങ്കിൽ റഷ്യയ്ക്ക് അതിന്റെ അതിർത്തി സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ടെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്‌കോവ് പറഞ്ഞു.
റഷ്യ ഉക്രെയിനു നേരെ ഭീഷണി ഉയർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഒരു യുദ്ധത്തിന് കളമൊരുക്കുകയാണെങ്കിൽ അത് ഉക്രെയിനിന്റെ നാശത്തിലായിരിക്കും കലാശിക്കുക എന്ന് റഷ്യ മുന്നറിയ്‌പ്പ് നൽകിയിരുന്നു. നിരവധി ഹെലികോപറ്ററുകൾ അതിർത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്നതിന്റെയും ടാങ്കുകളും മറ്റു സൈനിക വാഹനങ്ങളും ട്രെയിനിൽ കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
അതേസമയം, അമേരിക്ക ഉക്രെയിനിന് എല്ലാ വിധ പിന്തുണയുമായി രംഗത്തെത്തി. വിമതരുടെ കീഴിലുള്ള ഡോൺബാസ്സ് മേഖലയിൽ അസാമാന്യമാം വിധം റഷ്യ സൈനിക വിന്യാസം നടത്തുന്നതായി അമേരിക്ക സ്ഥിരീകരിച്ചു. വിമതരെ നിയന്ത്രിക്കുന്നത് റഷ്യൻ അനുകൂലികളാണ്. മെയ് മാസത്തിൽ രണ്ടം ലോകമഹായുദ്ധത്തിലെ വിജയത്തിനെ അനുസ്മരിപ്പിക്കുന്ന റെഡ് സ്‌ക്വയർ പരേഡ് നടക്കുന്നതിനു മുൻപായി റഷ്യ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. റഷ്യൻ അനുകൂല ടി വി ചാനലുകൾ പൂട്ടിയതും ഉക്രെയിൻ രാഷ്ട്രീയ നേതാവായ വിക്ടർ മെഡ്വേദ്ച്യൂക്കിന്റെ അറസ്റ്റുമാണ് ഇപ്പോൾ റഷ്യയെ പ്രകോപിപ്പിച്ചതെന്നാണ് ഫെൽഗെൻഹൗർ പറയുന്നത്.
ഭീഷണിക്ക് കനം വർദ്ധിക്കുകയാണ്. പല കാര്യങ്ങളും മാധ്യമങ്ങൾ ചർച്ച ചെയ്തുകഴിഞ്ഞു. എന്നാൽ, നമ്മൾ കാണുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് അവസാന വാരം റഷ്യയുടെ മൂന്ന് വലിയ നാവിക വ്യുഹങ്ങൾ ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോയതായി പറഞ്ഞ ഫെൽഗെഹൗർ, അതിൽ വ്യോമസേനയുടെ ഭാഗവും ഉണ്ടായിരുന്നു എന്നു പറയുന്നു. ഒഡേസക്കും മൈകോലായ്വിനും ഇടയിൽ ഒരു നോർമാണ്ഡി രീതിയിലുള്ള ലാൻഡിംഗാണ് റഷ്യ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവച്ചു.
മറുനാടന് മലയാളി ബ്യൂറോ